ഹോളിക്ക് മതേതര പരസ്യം; സര്‍ഫ് എക്‌സലിനെതിരെ തെറിവിളികളുമായി സംഘപരിവാര്‍ അണികള്‍, തിരിച്ചാക്രമിച്ച് മലയാളികള്‍

ഹോളിക്ക് മതേതര പരസ്യ നല്കിയ സര്ഫ് എക്സല് ഇന്ത്യക്കെതിരെ തെറിവിളികളുമായി സംഘപരിവാര് അണികള്. സര്ഫ് എക്സലിന്റെ ഫെയിസ്ബുക്ക് പേജിലാണ് തെറിവിളി. ഹോളിയുടെ പശ്ചാത്തലത്തില് ഒരുക്കിയ പരസ്യം മതവിരുദ്ധവും ലവ് ജിഹാദ് പ്രചരിപ്പിക്കുന്നതുമാണെന്ന് സംഘപരിവാര് ആള്ക്കൂട്ടം ആരോപിക്കുന്നു, സര്ഫ് എക്സലിനെതിരെ ഉണ്ടായിരിക്കുന്ന സൈബര് ആക്രമണത്തെ പ്രതിരോധിക്കാന് മലയാളികളും എത്തിയിട്ടുണ്ട്. ഈ പ്രചാരണത്തില് വിശ്വസിക്കരുതെന്നും മതേതര മൂല്യങ്ങള് കാത്തുസൂക്ഷിക്കണമെന്നും മലയാളി സൈബര് ലോകം പറയുന്നു.
 | 
ഹോളിക്ക് മതേതര പരസ്യം; സര്‍ഫ് എക്‌സലിനെതിരെ തെറിവിളികളുമായി സംഘപരിവാര്‍ അണികള്‍, തിരിച്ചാക്രമിച്ച് മലയാളികള്‍

കൊച്ചി: ഹോളിക്ക് മതേതര പരസ്യ നല്‍കിയ സര്‍ഫ് എക്‌സല്‍ ഇന്ത്യക്കെതിരെ തെറിവിളികളുമായി സംഘപരിവാര്‍ അണികള്‍. സര്‍ഫ് എക്‌സലിന്റെ ഫെയിസ്ബുക്ക് പേജിലാണ് തെറിവിളി. ഹോളിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ പരസ്യം മതവിരുദ്ധവും ലവ് ജിഹാദ് പ്രചരിപ്പിക്കുന്നതുമാണെന്ന് സംഘപരിവാര്‍ ആള്‍ക്കൂട്ടം ആരോപിക്കുന്നു, സര്‍ഫ് എക്‌സലിനെതിരെ ഉണ്ടായിരിക്കുന്ന സൈബര്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ മലയാളികളും എത്തിയിട്ടുണ്ട്. ഈ പ്രചാരണത്തില്‍ വിശ്വസിക്കരുതെന്നും മതേതര മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കണമെന്നും മലയാളി സൈബര്‍ ലോകം പറയുന്നു.

സര്‍ഫ് എക്‌സലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഹിന്ദുക്കളെ അപമാനിക്കുന്നതാണ് പരസ്യമെന്നുമാണ് ചിലരുടെ വിദ്വേഷ പ്രചാരണം. ഹോളിക്കിടെ കൂട്ടുകാരന്റെ വസ്ത്രത്തില്‍ നിറങ്ങള്‍ വീഴാതെ പള്ളിയിലെത്തിക്കുന്ന പെണ്‍കുട്ടിയാണ് പരസ്യത്തിലെ പ്രധാന കഥാപാത്രം. ഒരു മുസ്ലീമിനെ കൂട്ടുകാരനാക്കുന്ന ദൃശ്യങ്ങള്‍ കാണിക്കുന്നത് ലൗ ജിഹാദിനെ പ്രചരിപ്പിക്കലാണെന്ന് ചിലര്‍ വാദിക്കുന്നു. എന്തായാലും മലയാളികള്‍ കൂടി സര്‍ഫ് എക്‌സലിന് പിന്തുണച്ചെത്തിയതോടെ ചര്‍ച്ച ചൂടുപിടിക്കുകയാണ്.

പരസ്യചിത്രം കാണാം