സീതാറാം യെച്ചൂരിക്കെതിരെ മലയാളി സംഘപരിവാര്‍ അണികളുടെ സൈബര്‍ ആക്രമണം

ബി.ജെ.പിയെ വിമര്ശിച്ച് ഫേസ്ബുക്കില് പോസ്റ്റിട്ട സി.പി.ഐ.എം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സംഘപരിവാറിന്റെ സൈബര് ആക്രമണം. കര്ണാടക തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു യെച്ചൂരിയുടെ പോസ്റ്റ്. വിമര്ശനത്തിനെതിരെ അസഭ്യവര്ഷവും തെറിവിളിയുമായി മലയാളി സംഘികളാണ് രംഗത്ത് വന്നിരിക്കുന്നത്.
 | 

സീതാറാം യെച്ചൂരിക്കെതിരെ മലയാളി സംഘപരിവാര്‍ അണികളുടെ സൈബര്‍ ആക്രമണം

ന്യൂഡല്‍ഹി: ബി.ജെ.പിയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സംഘപരിവാറിന്റെ സൈബര്‍ ആക്രമണം. കര്‍ണാടക തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു യെച്ചൂരിയുടെ പോസ്റ്റ്. വിമര്‍ശനത്തിനെതിരെ അസഭ്യവര്‍ഷവും തെറിവിളിയുമായി മലയാളി സംഘികളാണ് രംഗത്ത് വന്നിരിക്കുന്നത്.

ബി.ജെ.പിയ്ക്ക് എം.എല്‍.എമാരെ വിലക്കുവാങ്ങുന്ന പണി എളുപ്പമാക്കാനാണ് മോദി 1000 രൂപയുടെ നോട്ട് നിരോധിച്ച് 2000 രൂപയുടെ നോട്ട് ഇറക്കിയത് എന്നായിരുന്നു യെച്ചൂരിയുടെ പോസ്റ്റ്. ‘നോട്ട് നിരോധനം കൊണ്ട് ആര്‍ക്കും ഗുണമുണ്ടാക്കിയില്ലെന്ന് ആരു പറഞ്ഞു’ എന്ന ജയചന്ദ്രന്റെ കാര്‍ട്ടൂണിനൊപ്പമായിരുന്നു യെച്ചൂരിയുടെ കുറിപ്പ്. ‘റണ്‍ യെച്ചൂരി റണ്‍ കണ്ടം വഴി ഓട്’ എന്ന ഹാഷ്ടാഗിലാണ് ആക്രമണം നടക്കുന്നത്.

സി.പി.ഐ.എം നേതാക്കളുടെ ഫേസ്ബുക്ക് പേജിലും എംഎല്‍എ എംഎം മണിക്കെതിരെയും സംഘ്പരിവാര്‍ അനുകൂലികള് സൈബര്‍ ആക്രമണം നടക്കുന്നുണ്ട്.