ഹുദ്ഹുദ് ചുഴലിക്കാറ്റ് ശക്തിയാർജിക്കുമെന്ന് മുന്നറിയിപ്പ്

ആന്ധ്രപ്രദേശ്, ഒഡിഷ തീരത്തോടടുക്കുന്ന ഹുദ്ഹുദ് ചുഴലിക്കാറ്റ് ശക്തിയാർജിക്കുമെന്ന് മുന്നറിയിപ്പ്. മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് അടിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 12-ന് ഉച്ചയോടെ ആന്ധ്രയുടെ വടക്കൻ തീരത്തും വിശാഖപട്ടണത്തിനും ഗോപാൽപൂരിനുമിടക്ക് ഒഡിഷയുടെ തീരത്തും ചുഴലിക്കാറ്റെത്തും.
 | 
ഹുദ്ഹുദ് ചുഴലിക്കാറ്റ് ശക്തിയാർജിക്കുമെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: ആന്ധ്രപ്രദേശ്, ഒഡിഷ തീരത്തോടടുക്കുന്ന ഹുദ്ഹുദ് ചുഴലിക്കാറ്റ് ശക്തിയാർജിക്കുമെന്ന് മുന്നറിയിപ്പ്. മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് അടിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 12-ന് ഉച്ചയോടെ ആന്ധ്രയുടെ വടക്കൻ തീരത്തും വിശാഖപട്ടണത്തിനും ഗോപാൽപൂരിനുമിടക്ക് ഒഡിഷയുടെ തീരത്തും ചുഴലിക്കാറ്റെത്തും.

മേഖലയിൽ 24 മണിക്കൂറിനുള്ളിൽ പേമാരിക്ക് സാധ്യതയുണ്ടെന്നും മെറ്റീരിയോളജിക്കൽ ഡിപ്പാട്ട്‌മെന്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഇരുസംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് കൂടിക്കാഴ്ച്ച നടത്തിയിരുന്നു.