ഗാംഗുലി ബി.ജെ.പി.യിൽ ചേർന്നേക്കുമെന്ന് സൂചന

മുൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി ബി.ജെ.പി.യിൽ ചേർന്നേക്കുമെന്ന് സൂചന. മുതിർന്ന ബി.ജെ.പി. നേതാക്കളുമായി ഗാംഗുലി ചർച്ച നടത്തിയതായാണ് റിപ്പോർട്ട്.
 | 
ഗാംഗുലി ബി.ജെ.പി.യിൽ ചേർന്നേക്കുമെന്ന് സൂചന

 

കൊൽക്കത്ത: മുൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി ബി.ജെ.പി.യിൽ ചേർന്നേക്കുമെന്ന് സൂചന. മുതിർന്ന ബി.ജെ.പി. നേതാക്കളുമായി ഗാംഗുലി ചർച്ച നടത്തിയതായാണ് റിപ്പോർട്ട്. എന്നാൽ ഇത് സംബന്ധിച്ച് ഒദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല.

ക്രിക്കറ്റിൽ നിന്നും വിരമിച്ച ഗാംഗുലി വെസ്റ്റ് ബംഗാൾ ടെലിവിഷനിൽ ‘ദാദാഗിരി’ എന്ന പേരിൽ ക്വിസ് ഷോയുടെ അവതാരകനാണ്. ഗാംഗുലി ബി.ജെ.പി.യിൽ ചേർന്നാൽ ബംഗാളിൽ പാർട്ടിയെ ശക്തിപ്പെടുത്താനാകുമെന്നാണ് നേതാക്കൾ കണക്ക് കൂട്ടുന്നത്. അങ്ങനെ വന്നാൽ ബംഗാൾ മുഖ്യമന്ത്രി മമ്ത ബാനർജിയുടെ ത്രിണമൂൽ കോൺഗ്രസിന് ഇത് വലിയ വെല്ലുവിളി ഉയർത്തും. 2011 മുതൽ ബംഗാളിൽ തൃണമൂലാണ് ഭരിക്കുന്നത്. കഴിഞ്ഞ ദിവസം മമ്ത മന്ത്രിയഭയിൽ നിന്നും മഞ്ജുൾ കൃഷ്ണ ടാക്കുർ ബി.ജെ.പി.യിൽ ചേർന്നിരുന്നു.

2008 ൽ ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം അദ്ദേഹത്തെ പല രാഷ്ട്രീയ പാർട്ടികളും സമീപിച്ചിരുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനുള്ള ബി.ജെ.പിയുടെ വാഗ്ദാനം സൗരവ് ഗാംഗുലി തള്ളിക്കളഞ്ഞിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും തന്റെ മേഖല ക്രിക്കറ്റാണെന്നും അദ്ദഹേം വ്യക്തമാക്കി. അധികാരത്തിലെത്തിയാൽ കായിക മന്ത്രിയാക്കാമെന്ന് വാഗ്ദാനം നൽകിയാണ് ഗാംഗുലിയെ ബി.ജെ.പി സ്ഥാനാർഥിയാകാൻ ക്ഷണിച്ചത്.