ഗോരഖ്പൂരില്‍ ഇന്ന് മൂന്ന് കുട്ടികള്‍ മരിച്ചു; മരണസംഖ്യ 74 ആയി

ഗോരഖ്പൂര് ബിആര്ഡി ആശുപത്രിയില് ഇന്ന് മൂന്ന് കുട്ടികള് കൂടി മരിച്ചു. രോഗം മൂര്ച്ഛിച്ചതിനെത്തുടര്ന്ന് കുട്ടികളെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇതോടം മരിച്ചവരുടെ എണ്ണം 74 ആയി ഉയര്ന്നു. അത്യാഹിത വിഭാഗത്തില് നിന്ന് മാറ്റിയ കുട്ടികളാണ് ഇന്ന് മരിച്ചത്.
 | 

ഗോരഖ്പൂരില്‍ ഇന്ന് മൂന്ന് കുട്ടികള്‍ മരിച്ചു; മരണസംഖ്യ 74 ആയി

ഗോരഖ്പൂര്‍: ഗോരഖ്പൂര്‍ ബിആര്‍ഡി ആശുപത്രിയില്‍ ഇന്ന് മൂന്ന് കുട്ടികള്‍ കൂടി മരിച്ചു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് കുട്ടികളെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതോടം മരിച്ചവരുടെ എണ്ണം 74 ആയി ഉയര്‍ന്നു. അത്യാഹിത വിഭാഗത്തില്‍ നിന്ന് മാറ്റിയ കുട്ടികളാണ് ഇന്ന് മരിച്ചത്.

മരിച്ചവരില്‍ ഒരാള്‍ക്ക് മസ്തിഷ്‌ക ജ്വരവും രണ്ടുപേര്‍ക്ക് ജപ്പാന്‍ ജ്വരവുമായിരുന്നു. മുപ്പതോളം കുട്ടികള്‍ വിവിധ അസുഖങ്ങളുമായി ആശുപത്രിയില്‍ ചികിത്സയിലുള്ളതിനാല്‍ മരണസംഖ്യ ഇനിയും വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്.

ദുരന്തത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നോട്ടീസ് അയച്ചു. നാലാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് നിര്‍ദേശം. എന്നാല്‍ സംഭവത്തില്‍ സ്വമേധയാ കേസെടുക്കണമെന്ന ഹര്‍ജി സുപ്രീം കോടതി നിരസിച്ചു. ഹര്‍ജി സ്വീകരിക്കാന്‍ കഴിയില്ലെന്നും സംസ്ഥാനത്തെ മുഖ്യമന്ത്രി ഇക്കാര്യം പരിശോധിച്ചു വരികയാണെന്നാണ് മനസിലാക്കുന്നതെന്നും കോടതി വ്യക്തമാക്കി.