വിരാട് കോലിയെയും രാഷ്ട്രീയ നേതാക്കളെയും വധിക്കുമെന്ന് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടന!

ഇന്ത്യന് ക്രിക്കറ്റ് ടീം ക്യാപ്റ്റന് വിരാട് കോലിക്ക് ഭീകര സംഘടയുടെ വധഭീഷണി.
 | 
വിരാട് കോലിയെയും രാഷ്ട്രീയ നേതാക്കളെയും വധിക്കുമെന്ന് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടന!

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഭീകര സംഘടയുടെ വധഭീഷണി. കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നു എന്ന് അവകാശപ്പെടുന്ന സംഘടനയുടെ പേരിലാണ് ഭീഷണിക്കത്ത് എത്തിയത്. ബംഗ്ലാദേശിനെതിരെ നടക്കാനിരിക്കുന്ന ട്വന്റി20 പരമ്പരക്കിടെ വിരാട് കോലിയെയും പ്രമുഖ രാഷ്ട്രീയ നേതാക്കളെയും വധിക്കുമെന്നാണ് ഭീഷണി. എന്‍ഐഎയ്ക്കാണ് കത്ത് ലഭിച്ചത്. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ ടീമിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ എന്‍ഐഎ ആവശ്യപ്പെട്ടു.

കോഴിക്കോട് കേന്ദ്രമായി ഇത്തരത്തില്‍ ഒരു സംഘടന പ്രവര്‍ത്തിക്കുന്നില്ലെന്നാണ് വിലയിരുത്തല്‍. ഭീഷണി വ്യാജമാകാനാണ് സാധ്യതയെങ്കിലും ഇതിനെ വില കുറച്ചു കാണുന്നില്ലെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. ഭീഷണിക്കത്ത് ഡല്‍ഹി പോലീസിനും ബിസിസിഐക്കും എന്‍ഐഎ കൈമാറി. ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയില്‍ മൂന്ന് ട്വന്റി20 മത്സരങ്ങളും രണ്ട് ടെസ്റ്റുകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നവംബര്‍ 3 ഞായറാഴ്ച ന്യൂഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം നടക്കുന്നത്. ട്വന്റി20 മത്സരമാണ് ആദ്യം. ഇന്ത്യയുടെ ട്വന്റി20 ടീമില്‍ വിരാട് കോലി കളിക്കുന്നില്ലയ. രോഹിത് ശര്‍മയാണ് ടി20യില്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍.