ജയലളിതയുടെ അനന്തരവള്‍ ദീപ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു; ആര്‍കെ നഗറില്‍ മത്സരിക്കുമെന്ന് പ്രഖ്യാപനം

ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാര് പുതിയ പാര്ട്ടി പ്രഖ്യാപിച്ചു. ജയലളിതയുടെ 69-ാം പിറന്നാള് ദിനത്തിലാണ് പാര്ട്ടി പ്രഖ്യാപനം. എംജിആര് അമ്മ ദീപ പേരവൈ എന്നാണ് പാര്ട്ടിയുടെ പേര്. ജയലളിതയുടെ മണ്ഡലമായ ആര്കെ നഗറില് തെരഞ്ഞെടുപ്പില് മത്സരിക്കുമെന്നും ദീപ പ്രഖ്യാപിച്ചു.
 | 

ജയലളിതയുടെ അനന്തരവള്‍ ദീപ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു; ആര്‍കെ നഗറില്‍ മത്സരിക്കുമെന്ന് പ്രഖ്യാപനം

ചെന്നൈ: ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാര്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. ജയലളിതയുടെ 69-ാം പിറന്നാള്‍ ദിനത്തിലാണ് പാര്‍ട്ടി പ്രഖ്യാപനം. എംജിആര്‍ അമ്മ ദീപ പേരവൈ എന്നാണ് പാര്‍ട്ടിയുടെ പേര്. ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ദീപ പ്രഖ്യാപിച്ചു.

ജയലളിതയുടെ യഥാര്‍ത്ഥ അനന്തരാവകാശി താനാണെന്ന അവകാശവാദം ദീപ ആവര്‍ത്തിച്ചു. ജയലളിതയുടെ മരണത്തിനു ശേഷം അധികാരം പിടിക്കാനുള്ള ശശികലയുടെ നീക്കങ്ങള്‍ക്ക് ഈ വാദമുയര്‍ത്തി ആദ്യം തടസമുന്നയിച്ചതും ദീപയായിരുന്നു. ആര്‍കെ നഗറിലെ വോട്ടര്‍മാര്‍ക്ക് ശശികലയെ താല്‍പര്യമില്ലാത്തതും ദീപയ്ക്ക് ജയലളിതയുടെ രൂപസാദൃശ്യമുള്ളതും കാര്യങ്ങള്‍ അനുകൂലമാക്കുന്നുണ്ട്.

അമ്മയുടെ പിന്‍ഗാമി ദീപ തന്നെയാണെന്നാണ് മണ്ഡലത്തിലുള്ള ജയ ആരാധകര്‍ കരുതുന്നത്. ഇതോടെ എഐഎഡിഎംകെയ്ക്ക് മണ്ഡലം പിടിക്കുന്നത് പ്രയാസമുള്ള ജോലിയാകും.