വിദ്യാഭ്യാസ യോഗ്യത തെളിയിക്കാന്‍ പ്രധാനമന്ത്രിക്ക് ചാലഞ്ച്; കൊഹ്‌ലിയുടെ ഫിറ്റ്‌നസ് ചാലഞ്ചില്‍ പുലിവാല് പിടിച്ച് മോഡി

ഇന്ത്യന് ക്രിക്കറ്റ് ടീം ക്യാപ്റ്റന് വിരാട് കൊഹ്ലിയുടെ ഫിറ്റ്നസ് ചലഞ്ച് എറ്റെടുത്ത പ്രധാനമന്ത്രി പുലിവാല് പിടിച്ചു. ട്വിറ്ററില് മഹന്ദ്ര സിംങ് ധോനിയെയും മോഡിയെയും ടാഗ് ചെയ്തായിരുന്നു കൊഹ്ലിയുടെ ഫിറ്റ്നസ് ചലഞ്ച്. ചലഞ്ചിന് പിന്നാലെ പ്രധാനമന്ത്രി അതേറ്റെടുത്തതായും ട്വീറ്റ് ചെയ്തു. എന്നാല് യഥാര്ത്ഥ പണി വന്നത് പിന്നീടാണ്. മോഡി തന്റെ വിദ്യഭ്യാസ സര്ട്ടിഫിക്കറ്റുകള് ഹാജരാക്കമമെന്ന് ചലഞ്ച് ചെയ്ത് ട്വിറ്ററില് സഞ്ചയ് ജാ എന്നയാള് രംഗത്തെത്തുകയും ഡിഗ്രിഫിറ്റ്ഹേ ചാലഞ്ച് കുറച്ചു സമയത്തിനുള്ളില്ത്തന്നെ സോഷ്യല് മീഡിയയില് തരംഗമാകുകയുമായിരുന്നു.
 | 

വിദ്യാഭ്യാസ യോഗ്യത തെളിയിക്കാന്‍ പ്രധാനമന്ത്രിക്ക് ചാലഞ്ച്; കൊഹ്‌ലിയുടെ ഫിറ്റ്‌നസ് ചാലഞ്ചില്‍ പുലിവാല് പിടിച്ച് മോഡി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയുടെ ഫിറ്റ്‌നസ് ചലഞ്ച് എറ്റെടുത്ത പ്രധാനമന്ത്രി പുലിവാല് പിടിച്ചു. ട്വിറ്ററില്‍ മഹന്ദ്ര സിംങ് ധോനിയെയും മോഡിയെയും ടാഗ് ചെയ്തായിരുന്നു കൊഹ്‌ലിയുടെ ഫിറ്റ്‌നസ് ചലഞ്ച്. ചലഞ്ചിന് പിന്നാലെ പ്രധാനമന്ത്രി അതേറ്റെടുത്തതായും ട്വീറ്റ് ചെയ്തു. എന്നാല്‍ യഥാര്‍ത്ഥ പണി വന്നത് പിന്നീടാണ്. മോഡി തന്റെ വിദ്യഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കമമെന്ന് ചലഞ്ച് ചെയ്ത് ട്വിറ്ററില്‍ സഞ്ചയ് ജാ എന്നയാള്‍  രംഗത്തെത്തുകയും ഡിഗ്രിഫിറ്റ്‌ഹേ ചാലഞ്ച് കുറച്ചു സമയത്തിനുള്ളില്‍ത്തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയുമായിരുന്നു.

പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ രേഖകള്‍ വ്യാജമാണെന്ന് ആരോപണങ്ങളുയര്‍ന്നിരുന്നു. അനുബന്ധമായി നിരവധി ട്രോളുകളും പുറത്തിറങ്ങിയിരുന്നു. അതേസമയം സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാനുള്ള ചലഞ്ച് മോഡി ഏറ്റെടുത്തിട്ടില്ല. സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലെ ചലഞ്ച് ഏറ്റെടുക്കാന്‍ കഴിയൂയെന്നും സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ വന്നു തുടങ്ങിയിട്ടുണ്ട്.

നിപ്പയും തൂത്തുക്കുടിയിലെ പോലീസ് വെടിവെപ്പും ഉള്‍പ്പെടെ രാജ്യത്തെ ആശങ്കയിലാക്കുന്ന നിരവധി ഗുരുതര പ്രശ്‌നങ്ങള്‍ നടക്കുന്ന സമയത്ത് പ്രധാനമന്ത്രിയുടെ ഇത്തരം കളിതമാശകള്‍ അപഹാസ്യകരമാണെന്ന് ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശിച്ചു. മോഡിയുടെ വിദ്യഭ്യാസ യോഗ്യത തെളിയിക്കുന്നത് സംബന്ധിച്ച രേഖകള്‍ ഹാജരാക്കണമെന്ന് നേരത്തെയും ആവശ്യം ഉയര്‍ന്നിരുന്നു. എന്തായാലും സര്‍ട്ടിഫിക്കറ്റ് ചലഞ്ച് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്.