ഡൽഹിയിൽ തെരഞ്ഞെടുപ്പിന് തയ്യാറാണെന്ന് കേന്ദ്രം

ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറാണെന്ന് കേന്ദ്രസർക്കാർ. അടുത്ത ചൊവ്വാഴ്ച്ച് ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കും. കൃത്യമായ ഭൂരിപക്ഷം ഇല്ലാത്ത അവസ്ഥയിൽ സർക്കാർ രൂപീകരിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി നിർദ്ദേശം നൽകി. ദീപാവലിക്ക് ശേഷം ലെഫ്. ഗവർണറെ കാണുമെന്നും ബി.ജെ.പി നേതാക്കൾ അറിയിച്ചു.
 | 

ഡൽഹിയിൽ തെരഞ്ഞെടുപ്പിന് തയ്യാറാണെന്ന് കേന്ദ്രം
ന്യൂഡൽഹി: ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറാണെന്ന് കേന്ദ്രസർക്കാർ. അടുത്ത ചൊവ്വാഴ്ച്ച് ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കും. കൃത്യമായ ഭൂരിപക്ഷം ഇല്ലാത്ത അവസ്ഥയിൽ സർക്കാർ രൂപീകരിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി നിർദ്ദേശം നൽകി. ദീപാവലിക്ക് ശേഷം ലെഫ്. ഗവർണറെ കാണുമെന്നും ബി.ജെ.പി നേതാക്കൾ അറിയിച്ചു.

മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് ഡൽഹിയിൽ തെരഞ്ഞെടപ്പിന് തയ്യാറാണെന്ന് കേന്ദ്രം അറിയിച്ചത്. ഡൽഹിയിൽ തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തിൽ നിലപാടറിയിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചിരുന്നു. ഡൽഹിയിലെ 70 അംഗ സഭയിൽ 32 അംഗങ്ങളുടെ പിന്തുണ മാത്രമാണ് നിലവിൽ ബി.ജെ.പിക്കുള്ളത്.