ആപ്പിന് മുൻപിൽ കീഴടങ്ങിയ വൻമരങ്ങൾ

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആംആദ്മിയുടെ മുൻപിൽ കീഴടങ്ങിയവരിൽ രാഷ്ട്രപതിയുടെ മകളും. എ.ഐ.സി.സി ജനറൽ സെക്രട്ടറി അജയ് മാക്കൻ, ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാർഥി കിരൺ ബേദി എന്നിവർക്ക് പുറമെ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജിയും ആപ്പിന്റെ ജനസ്വാധീനത്തിന് മുന്നിൽ മുട്ടുമടക്കി.
 | 

ആപ്പിന് മുൻപിൽ കീഴടങ്ങിയ വൻമരങ്ങൾ
ന്യൂഡൽഹി: 
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആംആദ്മിയുടെ മുൻപിൽ കീഴടങ്ങിയവരിൽ രാഷ്ട്രപതിയുടെ മകളും. എ.ഐ.സി.സി ജനറൽ സെക്രട്ടറി അജയ് മാക്കൻ, ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാർഥി കിരൺ ബേദി എന്നിവർക്ക് പുറമെ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജിയും ആപ്പിന്റെ ജനസ്വാധീനത്തിന് മുന്നിൽ മുട്ടുമടക്കി.

ഗ്രേറ്റർ കൈലാഷ് മണ്ഡലത്തിൽ നിന്ന് ആപ്പ് സ്ഥാനാർത്ഥി സൗരഭ് ഭരദ്വാജിനോടാണ് ശർമിഷ്ഠ പരാജയം സമ്മതിച്ചത്. 6,102 വോട്ടുകളുമായി മൂന്നാം സ്ഥാനത്തു മാത്രമാണ് ശർമിഷ്ഠ എത്തിയത്.

അജയ് മാക്കൻ സദർ ബസർ മണ്ഡലത്തിലാണ് പരാജയപ്പെട്ടത്. തോൽവിയുടെ ധാർമിക ഉത്തരവാദിത്തം താൻ ഏറ്റെടുത്തുകൊണ്ട് എഐസിസി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവയ്ക്കുന്നതായി മാക്കൻ പറഞ്ഞു. അരവിന്ദ് കേജരിവാളിന് അഭിനന്ദനങ്ങളറിയിച്ച അജയ് മാക്കൻ മികച്ച ഭരണം കാഴ്ച്ച വയ്ക്കാൻ കഴിയട്ടെയെന്നും ആശംസിച്ചു.

കൃഷ്ണാ നഗർ മണ്ഡലത്തിൽ നിന്ന് ആംആദ്മി സ്ഥാനാർഥി ജി.കെ ബാഗയോട് 2,508 വോട്ടിനാണ് കിരൺ ബേദി തോറ്റത്. കഴിഞ്ഞ അഞ്ചു തെരഞ്ഞെടുപ്പിലും ബി.ജെ.പി വിജയിച്ച മണ്ഡലത്തിലാണ് ബേദി ദയനീയമായി പരാജയപ്പെട്ടത്. ബി.ജെ.പി ഒരു ദേശീയ പാർട്ടിയാണ്. തനിക്ക് പറ്റുന്ന വിധത്തിൽ താൻ പരിശ്രമിച്ചുവെന്നും തോൽവിയുടെ കാരണം എന്താണെന്ന് പാർട്ടി അന്വേഷിക്കട്ടെയെന്നും ബേദി പ്രതികരിച്ചു.