ആംആദ്മി 67, ബിജെപി മൂന്ന്‌

രാജ്യം ആകാംഷയോടെ കാത്തിരുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോൾ എക്സിറ്റ് പോൾ ഫലങ്ങൾ ശരിവെച്ചുകൊണ്ട് ആം ആദ്മി പാർട്ടി (എ.എ.പി) അധികാരത്തിലേക്ക്.
 | 

ആംആദ്മി 67, ബിജെപി മൂന്ന്‌
ന്യൂഡൽഹി: 
രാജ്യം ആകാംഷയോടെ കാത്തിരുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോൾ എക്‌സിറ്റ് പോൾ ഫലങ്ങൾ ശരിവെച്ചുകൊണ്ട് ആം ആദ്മി പാർട്ടി (എ.എ.പി) അധികാരത്തിലേക്ക്. 1.15 വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ട വിവരമനുസരിച്ച് എ.എ.പി. 67 സീറ്റും ബി.ജെ.പി മൂന്ന് സീറ്റും നേടി. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി കിരൺ ബേദി തോൽവി സമ്മതിച്ചപ്പോൾ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥി അജയ് മാക്കൻ തോൽവി ഉറപ്പാക്കി കഴിഞ്ഞു.

കോൺഗ്രസ് ഒരു സീറ്റിൽ പോലും മുന്നിട്ട് നിൽക്കുന്നില്ല എന്നതാണ് അവസ്ഥ. എക്‌സിറ്റ് പോളുകളെല്ലാം ആംആദ്മിക്ക് മുൻതൂക്കം നൽകിയതെങ്കിലും ഇത്രവലിയ വിജയം ആരും പ്രതീക്ഷിച്ചിരുന്നില്ല. ഡൽഹിയിലെ എഎപി ആസ്ഥാനത്തും മറ്റ് പ്രദേശങ്ങളിലും പ്രവർത്തകർ വിജയാഹ്ലാദം ആരംഭിച്ചു.

തെരഞ്ഞെടുപ്പിൽ 673 സ്ഥാനാർഥികളാണ് മാറ്റുരച്ചത്. ബുരാരി മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ ഫ18 പേർ. ഏറ്റവും കുറവ് അംബേദ്കർ നഗറിലും ഫനാലുപേർ. ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയ റോത്താസ് നഗറിലെയും ഡൽഹി കാൻറിലെയും ഓരോ ബൂത്തുകളിൽ തിങ്കളാഴ്ച റീപോളിങ് നടന്നു. വോട്ടിങ് യന്ത്രത്തിൽ അപാകത ബോധ്യപ്പെട്ടതിനെ തുടർന്നാണിത്.