ഡൽഹിയിൽ ബി.ജെ.പിക്ക് സർക്കാരുണ്ടാക്കാമെന്ന് സുപ്രീം കോടതി

ഡൽഹിയിൽ ബി.ജെ.പിക്ക് സർക്കാരുണ്ടാക്കാമെന്ന് സുപ്രീം കോടതി. ലഫ്റ്റനന്റ് ഗവർണർ മുന്നോട്ട് വച്ച ശുപാർശ അംഗീകരിച്ച് കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ ലഫ്.ഗവർണർക്ക് തീരുമാനമെടുക്കാമെന്നും സുപ്രീംകോടതി അറിയിച്ചു. ഭൂരിപക്ഷ കക്ഷിയായതിനാൽ ബി.ജെ.പിയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുന്നതിൽ തെറ്റില്ലെന്നും സുപ്രീംകോടതി പറഞ്ഞു.
 | 

ഡൽഹിയിൽ ബി.ജെ.പിക്ക് സർക്കാരുണ്ടാക്കാമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി:
ഡൽഹിയിൽ ബി.ജെ.പിക്ക് സർക്കാരുണ്ടാക്കാമെന്ന് സുപ്രീം കോടതി. ലഫ്റ്റനന്റ് ഗവർണർ മുന്നോട്ട് വച്ച ശുപാർശ അംഗീകരിച്ച് കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ ലഫ്.ഗവർണർക്ക് തീരുമാനമെടുക്കാമെന്നും സുപ്രീംകോടതി അറിയിച്ചു. ഭൂരിപക്ഷ കക്ഷിയായതിനാൽ ബി.ജെ.പിയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുന്നതിൽ തെറ്റില്ലെന്നും സുപ്രീംകോടതി പറഞ്ഞു. സർക്കാർ രൂപീകരണം സാധ്യമായില്ലെങ്കിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് രാഷ്ട്രപതിയുടെ അഭിപ്രായം തേടാമെന്നും കോടതി നിർദ്ദേശിച്ചു. ഇത് സംബന്ധിച്ച ഹർജിയിൽ വാദം കേൾക്കുന്നത് നവംബർ 11-ലേക്ക് മാറ്റി

ആംആദ്മി പാർട്ടിയുടെ ഹർജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറാണെന്ന് കേന്ദ്ര സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഭൂരിപക്ഷമില്ലാതെ സർക്കാരുണ്ടാക്കാൻ ശ്രമിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഘട്ടത്തിൽ പാർട്ടിയെ അറിയിച്ചിരുന്നു.