ടി.എം.കൃഷ്ണയുടെ സംഗീത പരിപാടി നടത്തുമെന്ന് ഡല്‍ഹി സര്‍ക്കാര്‍

സംഘപരിവാര് ഭിഷണിയും ട്രോളുകളും ഉയര്ന്നതിനെത്തുടര്ന്ന് മാറ്റിവെച്ച ടി.എം.കൃഷ്ണയുടെ സംഗീത പരിപാടി നടത്താന് തയ്യാറാണെന്ന് ഡല്ഹി സര്ക്കാര്. എയര്പോര്ട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് കര്ണാടക സംഗീത വിദഗ്ദ്ധനായ കൃഷ്ണയുടെ സംഗീത പരിപാടി മാറ്റിയത്. സംഗീത പരിപാടി നടത്തുന്നതുമായി ബന്ധപ്പെട്ട് ഡല്ഹി ഉപമുഖ്യമന്ത്രി കൃഷ്ണയുമായി സംസാരിച്ചു.
 | 
ടി.എം.കൃഷ്ണയുടെ സംഗീത പരിപാടി നടത്തുമെന്ന് ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: സംഘപരിവാര്‍ ഭിഷണിയും ട്രോളുകളും ഉയര്‍ന്നതിനെത്തുടര്‍ന്ന് മാറ്റിവെച്ച ടി.എം.കൃഷ്ണയുടെ സംഗീത പരിപാടി നടത്താന്‍ തയ്യാറാണെന്ന് ഡല്‍ഹി സര്‍ക്കാര്‍. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് കര്‍ണാടക സംഗീത വിദഗ്ദ്ധനായ കൃഷ്ണയുടെ സംഗീത പരിപാടി മാറ്റിയത്. സംഗീത പരിപാടി നടത്തുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹി ഉപമുഖ്യമന്ത്രി കൃഷ്ണയുമായി സംസാരിച്ചു.

പരിപാടി നടത്തുന്നതില്‍ സന്തോഷമേയുള്ളുവെന്ന് ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കി. നവംബര്‍ 17, 18 തിയതികളിലായി ദല്‍ഹി ചാണക്യപുരിയിലെ നെഹ്റു പാര്‍ക്കില്‍ നടത്താനിരുന്ന പരിപാടിയില്‍ നിന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പിന്‍മാറിയത്. ഇത്തരം ഭീഷണികള്‍ക്ക് നമ്മള്‍ കീഴ്‌പ്പെടരുതെന്നും ദല്‍ഹിയില്‍ എവിടെ പരിപാടി അവതരിപ്പിക്കാനും താന്‍ തയ്യാറാണെന്നും കൃഷ്ണ പറഞ്ഞിരുന്നു.

ജീസസിനും അല്ലാഹുവിനും വേണ്ടി പാടുന്നവന്‍, ‘ഇന്ത്യാവിരുദ്ധന്‍’, ‘അര്‍ബന്‍ നക്സല്‍’ തുടങ്ങിയ വിളികളുമായി കൃഷ്ണയ്‌ക്കെതിരെ സംഘപരിവാര്‍ സോഷ്യല്‍ മീഡിയ പ്രചാരണം നടത്തിയിരുന്നു. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, സുരേഷ് പ്രഭു എന്നിവരെയെല്ലാം ടാഗ് ചെയ്തായിരുന്നു പ്രചാരണം.