ഭാര്യയെ സ്വന്തമാക്കാന്‍ ആത്മാര്‍ത്ഥ സുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തി; യുവാവ് പിടിയില്‍

സ്റ്റേഷന് പരിസരത്ത് എത്തിയ ദല്ബീറിനെ തലക്കയ്ടിച്ച് ബോധരഹിതനാക്കിയ പ്രതി റെയില്വേ ട്രാക്കില് തള്ളി. പിന്നാലെ വന്ന ട്രെയിന് ദല്ബീറിന്റെ ജിവനെടുത്തു.
 | 
ഭാര്യയെ സ്വന്തമാക്കാന്‍ ആത്മാര്‍ത്ഥ സുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തി; യുവാവ് പിടിയില്‍

ന്യൂഡല്‍ഹി: ആത്മാര്‍ത്ഥ സുഹൃത്തിന്റെ ഭാര്യയെ സ്വന്തമാക്കാന്‍ കൊല നടത്തിയ യുവാവ് പോലീസ് പിടിയില്‍. ഡല്‍ഹി സ്വദേശിയായ ഗുല്‍ഗേഷാണ് പോലീസ് പിടിയിലായത്. ജൂണ്‍ 24നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കൊല്ലപ്പെട്ട ദല്‍ബീറിന്റെ (30) ഭാര്യയുമായി ഗുല്‍ഗേഷിന് പ്രണയമുണ്ടായിരുന്നു. സുഹൃത്തിനെ ഉപേക്ഷിച്ച് തന്നോടൊപ്പം ജീവിക്കണമെന്ന് ഗുല്‍ഗേഷ് ദല്‍ബീറിന്റെ ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന് കഴിയില്ലെന്ന് ദല്‍ബീറിന്റെ ഭാര്യ വ്യക്തമാക്കി.

ഇതോടെയാണ് ഗുല്‍ഗേഷ് കൊലപാതകം ആസൂത്രണം ചെയ്യുന്നത്. സംഭവ ദിവസം രാത്രി അത്യാവശ്യ കാര്യം പറയാനെന്ന് പറഞ്ഞ് ദല്‍ബീറിനെ പ്രതി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തേക്ക് വിളിപ്പിച്ചു. സ്റ്റേഷന്‍ പരിസരത്ത് എത്തിയ ദല്‍ബീറിനെ തലക്കയ്ടിച്ച് ബോധരഹിതനാക്കിയ പ്രതി റെയില്‍വേ ട്രാക്കില്‍ തള്ളി. പിന്നാലെ വന്ന ട്രെയിന്‍ ദല്‍ബീറിന്റെ ജിവനെടുത്തു. റെയില്‍വേ ട്രാക്കില്‍ അജ്ഞാത ജഡം കണ്ടെത്തിയതായി പോലീസിനെ വിവരം അറിയിക്കുന്നത് ഗുല്‍ഗേഷ് തന്നെയാണ്.

സംഭവത്തില്‍ ആദ്യം മുതല്‍ തന്നെ ഗുല്‍ഗേഷിനെ പോലീസിന് സംശയുമുണ്ടായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്തതോടെ ക്രൂരകൃത്യം നടത്തിയത് താനാണെന്ന് പ്രതി സമ്മതിച്ചു. ഭര്‍ത്താവില്ലാതായാല്‍ യുവതി തന്നോടൊപ്പം ജീവിക്കാന്‍ തയ്യാറാകുമെന്ന് കരുതിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ഗുല്‍ഗേഷ് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.