യെച്ചൂരിക്കും യോഗേന്ദ്ര യാദവിനും എതിരെ കുറ്റപത്രം എന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഡല്‍ഹി പോലീസ്

സീതാറാം യെച്ചൂരിക്കും യോഗേന്ദ്ര യാദവിനും എതിരെ അനുബന്ധ കുറ്റപത്രം നല്കിയെന്ന വാര്ത്തകള് നിഷേധിച്ച് ഡല്ഹി പോലീസ്.
 | 
യെച്ചൂരിക്കും യോഗേന്ദ്ര യാദവിനും എതിരെ കുറ്റപത്രം എന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി: സീതാറാം യെച്ചൂരിക്കും യോഗേന്ദ്ര യാദവിനും എതിരെ അനുബന്ധ കുറ്റപത്രം നല്‍കിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഡല്‍ഹി പോലീസ്. ഡല്‍ഹിയില്‍ കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, ഇക്കണോമിസ്റ്റ് ജയതി ഘോഷ്, ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസറും ആക്ടിവിസ്റ്റുമായ അപൂര്‍വാനന്ദ്, ഡോക്യൂമെന്ററി ഫിലിം മേക്കര്‍ രാഹുല്‍ റോയി എന്നിവര്‍ക്കെതിരെ അനുബന്ധ കുറ്റപത്രം നല്‍കിയെന്നായിരുന്നു വാര്‍ത്ത.

കുറ്റാരോപിതരുടെ വെളിപ്പെടുത്തലുകള്‍ സത്യസന്ധമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവയുടെ അടിസ്ഥാനത്തില്‍ കുറ്റം ചുമത്താന്‍ കഴിയില്ലെന്നുമാണ് പോലീസിന്റെ വിശദദീകരണം. ചില പേരുകള്‍ അവര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂ എന്നും ഡല്‍ഹി പോലീസ് വക്താവ് പറഞ്ഞു.

ശനിയാഴ്ചയാണ് ഡല്‍ഹി പോലീസ് അനുബന്ധ കുറ്റപത്രം നല്‍കിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ നടന്ന പ്രക്ഷോഭങ്ങളിലാണ് ഇവര്‍ക്കെതിരെ ഗൂഢാലോചനാക്കുറ്റം ഡല്‍ഹി പോലീസ് ആരോപിക്കുന്നത്. ബി.ജെ.പിയുടെ നിയമവിരുദ്ധമായ ഭീഷണിപ്പെടുത്തല്‍ സി.എ.എ പോലുള്ള വിവേചനപരമായ നിയമങ്ങളെ എതിര്‍ക്കുന്നതില്‍ നിന്ന് ആളുകളെ തടയില്ലെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം.