ജാമിയ മിലിയ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനിടെ പോലീസ് വെടിവെച്ചുവെന്ന് വെളിപ്പെടുത്തല്‍

ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയില് പൗരത്വ നിയമ ഭേദഗതിക്കെതിരായി നടന്ന പ്രക്ഷോഭങ്ങള്ക്കിടെ പോലീസ് വെടിവെച്ചുവെന്ന് വെളിപ്പെടുത്തല്.
 | 
ജാമിയ മിലിയ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനിടെ പോലീസ് വെടിവെച്ചുവെന്ന് വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായി നടന്ന പ്രക്ഷോഭങ്ങള്‍ക്കിടെ പോലീസ് വെടിവെച്ചുവെന്ന് വെളിപ്പെടുത്തല്‍. പേര് വെളിപ്പെടുത്താത്ത ഒരു പോലീസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രതിഷേധം നിയന്ത്രണം വിട്ടതോടെ പോലീസ് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഇയാള്‍ വെളിപ്പെടുത്തി.

പ്രക്ഷോഭങ്ങള്‍ക്കിടെ പോലീസ് വെടിയുതിര്‍ത്തിട്ടില്ലെന്നായിരുന്നു അധികൃതര്‍ അവകാശപ്പെട്ടിരുന്നത്. ഡിസംബര്‍ 15നാണ് ജാമിയയില്‍ പ്രക്ഷോഭമുണ്ടായത്. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനെതിരെ പോലീസ് അതിക്രമം ഉണ്ടായതിനെത്തുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു.

പോലീസിന് നേരെ കല്ലേറുണ്ടായതിനെത്തുടര്‍ന്ന് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പിന്നീട് ഹോസ്റ്റലില്‍ കയറി പോലീസ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. വിദ്യാര്‍ത്ഥികളെ പോലീസ് വളഞ്ഞ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വരികയും ചെയ്തിരുന്നു. സംഘര്‍ഷത്തെത്തുടര്‍ന്ന് അടച്ചിട്ട സര്‍വകലാശാല നാളെ തുറക്കുകയാണ്.