നോട്ട് നിരോധനത്തിനു ശേഷം രണ്ടു ദിവസത്തിനുള്ളില്‍ വിറ്റഴിഞ്ഞത് 15 ടണ്‍ സ്വര്‍ണ്ണം

നോട്ടു നിരോധനം നിലവില് വന്ന് രണ്ടു ദിവസത്തിനുള്ളില് വിറ്റഴിഞ്ഞത് 15,000 കിലോ സ്വര്ണ്ണമെന്ന് വെളിപ്പെടുത്തല്. 5000 കോടി രൂപ മൂല്യമുള്ള സ്വര്ണ്ണമാണ് 8, 9 തിയതികളിലായി വിറ്റഴിഞ്ഞത്. നിരോധിച്ച 1000, 500 രൂപ നോട്ടുകള് ഉപയോഗിച്ചായിരുന്നു ഈ ഇടപാടുകള് നടന്നത്. ഇന്ത്യ ബുള്ള്യന് ആന്ഡ് ജ്വല്ലേഴ്സ് അസോസിയേഷന് ദേശീയ സെക്രട്ടറി സുരേന്ദ്ര മേത്തയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തൊട്ടാകെ 2500 ജ്വല്ലറികള് അംഗമായ സംഘടനയാണ് ഇത്.
 | 

നോട്ട് നിരോധനത്തിനു ശേഷം രണ്ടു ദിവസത്തിനുള്ളില്‍ വിറ്റഴിഞ്ഞത് 15 ടണ്‍ സ്വര്‍ണ്ണം

മുംബൈ: നോട്ടു നിരോധനം നിലവില്‍ വന്ന് രണ്ടു ദിവസത്തിനുള്ളില്‍ വിറ്റഴിഞ്ഞത് 15,000 കിലോ സ്വര്‍ണ്ണമെന്ന് വെളിപ്പെടുത്തല്‍. 5000 കോടി രൂപ മൂല്യമുള്ള സ്വര്‍ണ്ണമാണ് 8, 9 തിയതികളിലായി വിറ്റഴിഞ്ഞത്. നിരോധിച്ച 1000, 500 രൂപ നോട്ടുകള്‍ ഉപയോഗിച്ചായിരുന്നു ഈ ഇടപാടുകള്‍ നടന്നത്. ഇന്ത്യ ബുള്ള്യന്‍ ആന്‍ഡ് ജ്വല്ലേഴ്‌സ് അസോസിയേഷന്‍ ദേശീയ സെക്രട്ടറി സുരേന്ദ്ര മേത്തയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തൊട്ടാകെ 2500 ജ്വല്ലറികള്‍ അംഗമായ സംഘടനയാണ് ഇത്.

നവംബര്‍ 8-ാം തിയതി രാത്രി 8 മണി മുതല്‍ 9ന് രാവിലെ 3 മണി വരെയുള്ള കണക്കാണിത്. ഈ ഇടപാടുകളില്‍ പകുതിയും ഡല്‍ഹി, യുപി, പഞ്ചാബ് എന്നിവിടങ്ങളിലാണ് നടന്നതെന്നും മേത്ത പറഞ്ഞു. രാജ്യത്തെ 6 ലക്ഷം ജ്വല്ലറികളില്‍ 1000 ഇടങ്ങളില്‍ മാത്രമേ നിരോധിക്കപ്പെട്ട നോട്ടുകള്‍ സ്വീകരിച്ച് സ്വര്‍ണ്ണം നല്‍കിയിട്ടുള്ളൂ. ഈ ജ്വല്ലറികള്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സാധാരണ വര്‍ഷങ്ങളില്‍ ഒരു മാസം വിറ്റു പോകുന്ന സ്വര്‍ണ്ണത്തിന്റെ അഞ്ചിലൊന്നാണ് രണ്ടു ദിവസത്തില്‍ വിറ്റു പോയത്. പ്രതിവര്‍ഷം 800 ടണ്ണാണ് ഇന്ത്യയില്‍ വിറ്റു പോകുന്ന സ്വര്‍ണ്ണത്തിന്റെ അളവ്. ഇക്കൊല്ലം ഇത് 500 ടണ്ണായി കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നവംബര്‍ എട്ടാം തിയതി അര്‍ദ്ധരാത്രിയും തുറന്നു പ്രവര്‍ത്തിച്ച ജ്വല്ലറികള്‍ സെന്‍ട്രല്‍ എക്‌സൈസിന്റെയും വില്‍പന നികുതി അധികൃതരുടെയും ആദായ നികുതി വകുപ്പിന്റെയും നിരീക്ഷണത്തിലാണ്.