പെട്രോൾ, ഡീസൽ വില കുറച്ചേക്കും

ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞ സാഹചര്യത്തിൽ എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില കുറച്ചേക്കും. ലിറ്ററിന് 2.50 രൂപ വരെ കുറയാനാണ് സാധ്യത. എണ്ണക്കമ്പനികൾ ഇന്ന് ചേരുന്ന യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകും.
 | 
പെട്രോൾ, ഡീസൽ വില കുറച്ചേക്കും

ന്യൂഡൽഹി: 
ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞ സാഹചര്യത്തിൽ എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില കുറച്ചേക്കും. ലിറ്ററിന് 2.50 രൂപ വരെ കുറയാനാണ് സാധ്യത. എണ്ണക്കമ്പനികൾ ഇന്ന് ചേരുന്ന യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകും.

വിലകുറയുന്നതോടെ പെട്രോൾ വില 16 മാസം മുമ്പുണ്ടായിരുന്ന അതേ നിലയിലാവും. ഡീസൽ വിലയാകട്ടെ ഒരു വർഷം മുമ്പുണ്ടായിരുന്ന നിരക്കിലും. അന്താരാഷ്ട്ര വിപണിയിൽ രണ്ടാഴ്ച മുമ്പാണ് ക്രൂഡ് ഓയിൽ വില കുറഞ്ഞത്. നാല് വർഷത്തെ ഏറ്റവും താഴ്ന്ന വിലയായ ബാരലിന് 82.60 ഡോളർ എന്ന നിലയിലാണ് ക്രൂഡ് ഓയിൽ വിലയിപ്പോൾ. ബുധനാഴ്ച ബാരലിന് 87 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടന്നത്.