Sunday , 20 October 2019
News Updates

മോഹന്‍ ഭാഗവത് പ്രസംഗത്തില്‍ പറയുന്ന കാര്യങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ തീരുന്ന പ്രശ്‌നമേ രാജ്യത്തിനുള്ളു!

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. മോഹന്‍ ഭാഗവത് പ്രസംഗത്തില്‍ പറയുന്ന കാര്യങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ തീരുന്ന പ്രശ്‌നമേ രാജ്യത്തിനുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. പ്രസംഗത്തില്‍ മോഹന്‍ ഭാഗവത് ഉന്നയിച്ച കാര്യങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹവും സംഘവും തയ്യാറായാല്‍ തീരുന്ന പ്രശ്‌നമേ ഇന്ന് നമ്മുടെ രാജ്യത്തിനുള്ളു. ദിഗ് വിജയ് സിംഗ് പറഞ്ഞു.

‘ആള്‍ക്കൂട്ട കൊലപാതകം (lynching)’ എന്ന വാക്ക് ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ പലരും ഉപയോഗിക്കുന്നുവെന്നും മോഹന്‍ ഭഗവത് പറഞ്ഞത്. നാഗ്പൂരില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച വിജയദശമി ചടങ്ങില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ആള്‍ക്കൂട്ട കൊലപാതകം എന്ന വാക്ക് ഒരു പ്രത്യേക മതത്തില്‍ നിന്ന് ഉണ്ടായതാണ്. അത് നമ്മുടെ രാജ്യത്ത് ഉത്ഭവിച്ചതല്ല. നമ്മുടെ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനായി അത്തരം വാക്കുകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. വികസിത ഭാരതത്തെ ഭയക്കുന്നവരാണ് അത്തരം പ്രചാരണങ്ങള്‍ നടത്തുന്നവര്‍. നിയമത്തിന് അനുസൃതമായി ജീവിക്കണമെന്നാണ് ആര്‍.എസ്.എസ് പറയുന്നത്. അത്തരമൊരു സംസ്‌കാരമാണ് ആര്‍.എസ്.എസ് വളര്‍ത്താനുദ്ദേശിക്കുന്നത്. മോഹന്‍ ഭഗവത് പറഞ്ഞു.

അതേസമയം രാജ്യത്ത് നടന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ പിടിയിലാവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ സംഘപരിവാര്‍ ചായ്വുള്ളവരാണ്. നേരത്തെ ആള്‍ക്കൂട്ടക്കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയവരെ ആര്‍.എസ്.എസ് ആദരിച്ചത് വിവാദമായിരുന്നു. ആള്‍ക്കൂട്ടക്കൊലകള്‍ക്കല്ല, ആ പദം ഉപയോഗിക്കുന്നതിലാണ് ആര്‍.എസ്.എസ് ആശങ്കപ്പെടുന്നതെന്നാണ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയോട് പ്രതിപക്ഷം പ്രതികരിച്ചത്.

DONT MISS