വീഡിയോ ഫയലുകള്‍ വഴി വൈറസ്; വാട്‌സാപ്പ് അപ്‌ഡേറ്റ് ചെയ്യാന്‍ നിര്‍ദേശം

വാട്സാപ്പ് അടിയന്തരമായി പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യാന് നിര്ദേശം.
 | 
വീഡിയോ ഫയലുകള്‍ വഴി വൈറസ്; വാട്‌സാപ്പ് അപ്‌ഡേറ്റ് ചെയ്യാന്‍ നിര്‍ദേശം

മുംബൈ: വാട്‌സാപ്പ് അടിയന്തരമായി പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാന്‍ നിര്‍ദേശം. വീഡിയോ ഫയലുകളിലൂടെ വൈറസുകള്‍ മൊബൈല്‍ ഫോണുകളില്‍ എത്തുന്നത് ഒഴിവാക്കാനാണ് മുന്നറിയിപ്പ്. കേന്ദ്ര സൈബര്‍ സുരക്ഷാ ഏജന്‍സി കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ആണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

എംപി 4 ഫയലുകളിലൂടെയാണ് വൈറസുകള്‍ പരത്തുന്നത്. ഇത്തരം ആക്രമണങ്ങളിലൂടെ മൊബൈല്‍ ഫോണുകളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവങ്ങള്‍ പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പെഗാസസ് ചാര സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും വാട്‌സാപ് നിരീക്ഷിച്ചെന്ന വിവാദം നിലനില്‍ക്കെയാണ് പുതിയ ജാഗ്രതാ നിര്‍ദേശം എത്തിയിരിക്കുന്നത്.