കര്‍ണാടക; അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ ബിജെപിയിലേക്ക്

കര്ണാടകയില് അയോഗ്യരാക്കപ്പെട്ട എംഎല്എമാര് ബിജെപിയിലേക്ക്.
 | 
കര്‍ണാടക; അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ ബിജെപിയിലേക്ക്

ബംഗളൂരു: കര്‍ണാടകയില്‍ അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ ബിജെപിയിലേക്ക്. 17 കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെയാണ് മുന്‍ സ്പീക്കര്‍ രമേഷ് കുമാര്‍ അയോഗ്യരാക്കിയത്. ഈ നടപടി ഇന്ന് സുപ്രീം കോടതി ശരിവെച്ചിരുന്നു. അയോഗ്യരാക്കിയ നടപടി ശരിയാണെങ്കിലും ഇവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കില്ലെന്നും കോടതി വ്യക്തമാക്കി.

ബിജെപിയില്‍ ചേര്‍ന്നാല്‍ ഇവര്‍ക്ക് സ്വന്തം മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സാധിക്കും. ഇവര്‍ നാളെ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് വിവരം. ബിജെപിയില്‍ ചേരാന്‍ ക്ഷണം കിട്ടിയെന്ന് വിമത നേതാവ് എച്ച്. വിശ്വനാഥ് അറിയിച്ചു. ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ തീരുമാനിച്ചെന്ന് വിമത നേതാവ് രമേശ് ജര്‍ക്കിഹോളി അറിയിച്ചു.