അമല പോളുമായുള്ള വിവാഹമോചനം: വിജയ് മനസ് തുറക്കുന്നു

മലയാളം നടി അമല പോളും തമിഴ് സംവിധായകന് എഎല് വിജയുമായുള്ള വിവാഹമോചന വാര്ത്ത കഴിഞ്ഞ ദിവസമാണ് പ്രചരിച്ചത്. വാര്ത്തയുടെ നിജസ്ഥിതിയെക്കുറിച്ച് പല കോണുകളില് നിന്നും സംശയങ്ങള് ഉയര്ന്നപ്പോള് വിശദീകരണവുമായി വിജയ് തന്നെ രംഗത്തെത്തി. വിവാഹശേഷവും അമല തുടര്ച്ചയായി സിനിമകള് ചെയ്യാന് കരാര് ഒപ്പിട്ടതാണ് രണ്ട് വര്ഷം നീണ്ട ദാമ്പത്യത്തിന് വിരാമം കുറിക്കാന് പോകുന്നതെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.
 | 

അമല പോളുമായുള്ള വിവാഹമോചനം: വിജയ് മനസ് തുറക്കുന്നു

ചെന്നൈ: മലയാളം നടി അമല പോളും തമിഴ് സംവിധായകന്‍ എഎല്‍ വിജയുമായുള്ള വിവാഹമോചന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പ്രചരിച്ചത്. വാര്‍ത്തയുടെ നിജസ്ഥിതിയെക്കുറിച്ച് പല കോണുകളില്‍ നിന്നും സംശയങ്ങള്‍ ഉയര്‍ന്നപ്പോള്‍ വിശദീകരണവുമായി വിജയ് തന്നെ രംഗത്തെത്തി. വിവാഹശേഷവും അമല തുടര്‍ച്ചയായി സിനിമകള്‍ ചെയ്യാന്‍ കരാര്‍ ഒപ്പിട്ടതാണ് രണ്ട് വര്‍ഷം നീണ്ട ദാമ്പത്യത്തിന് വിരാമം കുറിക്കാന്‍ പോകുന്നതെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.

‘ഇപ്പോള്‍ ഇക്കാര്യത്തെക്കുറിച്ച് ഒന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കുടുംബംഗങ്ങള്‍ ഇതില്‍ ബന്ധപ്പെട്ട് കിടക്കുന്നു. എന്തുതന്നെ ആയാലും ഞാന്‍ എന്റെ മാതാപിതാക്കളുടെ ആഗ്രഹവുമായി മുന്നോട്ടുപോകും’ വിജയ് പറയുന്നു. എന്നാല്‍ അമല പോള്‍ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.

2014 ജൂണ്‍ 12ന് വിവാഹിതരായ ഇവരുടെ കുടുംബ ജീവിതത്തില്‍ അടുത്ത കാലത്തായി അസ്വാരസ്യങ്ങള്‍ ഉടലെടുത്തതായി വാര്‍ത്തകളുണ്ടായിരുന്നു. ദമ്പതികള്‍ അടുത്ത ദിവസം തന്നെ വിവാഹമോചന വാര്‍ത്ത മാധ്യമങ്ങളെ അറിയിക്കുമെന്ന് ഐബി ടൈംസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ദൈവ തിരുമകള്‍, തലൈവ തുടങ്ങിയ ചിത്രങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച പരിചയമാണ് ഇരുവരെയും പ്രണയത്തിലാക്കിയത്. ഷാജഹാനും പരീക്കുട്ടിയും എന്ന മലയാള ചിത്രം പൂര്‍ത്തിയാക്കിയ നടി ഇപ്പോള്‍ ധനുഷ് നായകനാകുന്ന വട എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ്. ഇരുവരും അടുത്തകാലത്തായി പൊതുപരിപാടികളിലൊന്നും ഒരുമിച്ച് പങ്കെടുത്തിരുന്നില്ല.