കര്‍ണാടകത്തില്‍ കോണ്‍ഗ്രസിനെ രക്ഷിച്ചത് ഡികെ; അമിത് ഷായുടെ തന്ത്രങ്ങള്‍ മുന്‍കൂട്ടി അറിയുന്ന സിദ്ധരാമയ്യയുടെ വിശ്വസ്തന്‍

കുതിരക്കച്ചവടക്കാര്ക്ക് അതേ നാണയത്തില് മറുപടി കൊടുക്കുമെന്ന് കോണ്ഗ്രസ് മുന്നറിയിപ്പ് നല്കിയതും ഡികെയെ മുന്നില് കണ്ടാണ്.
 | 

കര്‍ണാടകത്തില്‍ കോണ്‍ഗ്രസിനെ രക്ഷിച്ചത് ഡികെ; അമിത് ഷായുടെ തന്ത്രങ്ങള്‍ മുന്‍കൂട്ടി അറിയുന്ന സിദ്ധരാമയ്യയുടെ വിശ്വസ്തന്‍

ബംഗുളുരു: ദേശീയ രാഷ്ട്രീയത്തില്‍ സമീപകാലത്തെ ഏറ്റവും കൂടുതല്‍ നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച തെരഞ്ഞൈടുപ്പായിരുന്നു കര്‍ണാടകയിലേത്. ഏറ്റവും കുറവ് സമയം മുഖ്യമന്ത്രിയായി മാറിയ നാണക്കേടിന് ബിജെപിയുടെ യെദിയൂരപ്പ അര്‍ഹനാക്കിയ തെരഞ്ഞെടുപ്പായിരുന്നു കര്‍ണാടകയിലേത്. ബിജെപിയെ മുട്ടുകുത്തിക്കുന്നതില്‍ കോണ്‍ഗ്രസ് പാളയം വിജയിച്ചതിന് പിന്നില്‍ ഡികെ ശിവകുമാറെന്ന നേതാവിന്റെ പങ്ക് വളരെ വലുതാണ്. ബിജെപിയുടെ കുതിരക്കച്ചവടത്തില്‍ നിന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെ സംരക്ഷിച്ചതും റിസോര്‍ട്ട് രാഷ്ട്രീയത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധിയും ഡികെ ശിവകുമാറിന്റേതാണ്. ഒരു ഘട്ടത്തില്‍ ബിജെപി പാളയത്തിലെന്ന് ഉറപ്പിച്ച രണ്ട് എംഎല്‍എമാരെപ്പോലും കോണ്‍ഗ്രസിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഡികെയ്ക്ക് സാധിച്ചു. അമിത് ഷായുടെ തന്ത്രങ്ങളെ നേരിടാന്‍ സിദ്ധരാമയ്യയുടെ തുറുപ്പു ചീട്ടായിരുന്നു ഡികെ.

കര്‍ണാടകത്തില്‍ കോണ്‍ഗ്രസിനെ രക്ഷിച്ചത് ഡികെ; അമിത് ഷായുടെ തന്ത്രങ്ങള്‍ മുന്‍കൂട്ടി അറിയുന്ന സിദ്ധരാമയ്യയുടെ വിശ്വസ്തന്‍

കര്‍ണാടക രാഷ്ട്രീയത്തില്‍ ബിജെപിയുടെ പ്രധാന ശത്രുക്കളില്‍ ഒരാളായ ശിവകുമാര്‍ രംഗത്തിറങ്ങുന്നതോടെ കേവല ഭൂരിപക്ഷം നേടാന്‍ ബിജെപി നന്നേ വിയര്‍ക്കുമെന്ന് അമിത് ഷായ്ക്ക് അറിയാമായിരുന്നു. ആദ്യഘട്ടത്തില്‍ കൂറുമാറിയ ആനന്ദ് സിംങിനെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റാന്‍ ബിജെപിയെ പ്രേരിപ്പിച്ചതും ഡികെ മറുപാളയത്തിലുണ്ടെന്നതാണ്. ബിജെപിയുടെ പാളയത്തില്‍ നിന്ന് എംഎല്‍എമാരെ റാഞ്ചാന്‍ പ്രാപ്തിയുള്ള നേതാവെന്ന ഖ്യാതി നേടിയിട്ടുള്ള നേതാവാണ് അദ്ദേഹം. അമിത് ഷായുടെ തന്ത്രങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ കഴിയുന്ന നേതാവ്.

കര്‍ണാടകത്തില്‍ കോണ്‍ഗ്രസിനെ രക്ഷിച്ചത് ഡികെ; അമിത് ഷായുടെ തന്ത്രങ്ങള്‍ മുന്‍കൂട്ടി അറിയുന്ന സിദ്ധരാമയ്യയുടെ വിശ്വസ്തന്‍

കുതിരക്കച്ചവടക്കാര്‍ക്ക് അതേ നാണയത്തില്‍ മറുപടി കൊടുക്കുമെന്ന് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കിയതും ഡികെയെ മുന്നില്‍ കണ്ടാണ്. എന്ത് വിലകൊടുത്തും കോണ്‍ഗ്രസ് എംഎല്‍എമാരെ പാര്‍ട്ടിയില്‍ നിര്‍ത്താന്‍ പ്രാപ്തിയുള്ള രാഹുലിന്റെ വിശ്വസ്തനാണ് ഡി.കെ. ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂറുമാറിയപ്പോള്‍ ശേഷിക്കുന്നവരെ സംരക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തി കൂടിയാണ് ശിവകുമാര്‍.