നയന്‍താരയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പ്രസ്താവന; നടന്‍ രാധാ രവിയെ ഡിഎംകെ പുറത്താക്കി

നടി നയന്താരയ്ക്കെതിരെ ലൈംഗീക പരാമര്ശം നടത്തിയ നടനും ഡിഎംകെ നേതാവുമായി രാധാ രവിയെ പാര്ട്ടി സസ്പെന്ഡ് ചെയ്തു. അച്ചടക്ക ലംഘനം നടത്തിയ രാധാ രവിയെ പാര്ട്ടിയില് നിന്ന് പുറത്താക്കിയതായി ഡി.എം.കെ ജനറല് സെക്രട്ടറി കെ. അനപഴകന് പുറത്തിറക്കിയ വാര്ത്താക്കുറിപ്പില് വ്യക്തമാക്കി. നേരത്തെ രാധാ രവിയുടെ പ്രസ്താവനയ്ക്കെതിരെ സംവിധായകനായ വിഘ്നേഷ് ശിവന്, ഗായിക ചിന്മമഴി എന്നിവര് രംഗത്ത് വന്നിരുന്നു. പിന്നാലെയാണ് പാര്ട്ടി നടപടിയുണ്ടായിരിക്കുന്നത്.
 | 
നയന്‍താരയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പ്രസ്താവന; നടന്‍ രാധാ രവിയെ ഡിഎംകെ പുറത്താക്കി

ചെന്നൈ: നടി നയന്‍താരയ്‌ക്കെതിരെ ലൈംഗീക പരാമര്‍ശം നടത്തിയ നടനും ഡിഎംകെ നേതാവുമായി രാധാ രവിയെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. അച്ചടക്ക ലംഘനം നടത്തിയ രാധാ രവിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ഡി.എം.കെ ജനറല്‍ സെക്രട്ടറി കെ. അനപഴകന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. നേരത്തെ രാധാ രവിയുടെ പ്രസ്താവനയ്‌ക്കെതിരെ സംവിധായകനായ വിഘ്‌നേഷ് ശിവന്‍, ഗായിക ചിന്മമഴി എന്നിവര്‍ രംഗത്ത് വന്നിരുന്നു. പിന്നാലെയാണ് പാര്‍ട്ടി നടപടിയുണ്ടായിരിക്കുന്നത്.

നയന്‍താരയിപ്പോള്‍ സീതയായും പ്രേതമായുമൊക്കെ അഭിനയിക്കുന്നുണ്ട്. പണ്ടിതൊക്കെ ചെയ്തിരുന്നത് കെ.ആര്‍ വിജയയെപ്പോലുള്ള നടികളായിരുന്നു. അവരുടെയൊക്കെ മുഖത്തേക്ക് നോക്കുമ്പോള്‍ പ്രാര്‍ത്ഥിക്കാന്‍ തോന്നുമായിരുന്നു. ഇന്ന് ഇത്തരം റോളുകളൊക്കെ ആര്‍ക്കും വേണമെങ്കിലും കൈകാര്യം ചെയ്യാമെന്ന നിലയിലായിട്ടുണ്ടെന്നായിരുന്നു രാധ രവിയുടെ പ്രസ്താവന. നയന്‍ താര മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന കൊലൈയുതിര്‍ കാലം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ വെച്ച് രാധാ രവിയുടെ പരാമര്‍ശം.

നേരത്തെ ബാലാത്സംഗത്തെ ലഘൂകരിച്ച് ഉദാഹരിച്ച് രാധാ രവി രംഗത്ത് വന്നിരുന്നു. പൊള്ളാച്ചി പീഡനവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിലാണ് ബലാത്സംഗത്തെ നിസാരവല്‍ക്കരിച്ച് അദ്ദേഹം രംഗത്ത് വന്നത്. രാധാ രവിയെ പ്രാഥമിക അംഗത്വത്തില്‍ നിന്നും മറ്റ് ചുമതലകളില്‍ നിന്നും നീക്കിയതായി കെ അന്‍പഴകന്‍ വ്യക്തമാക്കിയിട്ടുണ്ട്.