ഡിഎന്‍എ പരിശോധനയ്ക്ക് വിധേയാനാകില്ലെന്ന് ധനുഷ്

വൃദ്ധ ദമ്പതികള് നല്കിയ പരാതിയില് ഡിഎന്എ പരിശോധനയ്ക്ക് തയ്യാറല്ലെന്ന് തമിഴ് സൂപ്പര് താരം ധനുഷ്. കോടതിയിലാണ് താരം ഇക്കാര്യം അറിയിച്ചത്. തനിക്ക് ഒന്നും ഒളിക്കാനില്ല, തന്റെ ആത്മാര്ത്ഥതയേയും സ്വാകാര്യതയേയും ആര്ക്കും ടെസ്റ്റ് ചെയ്യാനാകില്ല. പക്ഷേ പരിശോധനയ്ക്ക് തയ്യാറല്ലെന്ന് ധനുഷ് വ്യക്തമാക്കി.
 | 

ഡിഎന്‍എ പരിശോധനയ്ക്ക് വിധേയാനാകില്ലെന്ന് ധനുഷ്

ചെന്നൈ: വൃദ്ധ ദമ്പതികള്‍ നല്‍കിയ പരാതിയില്‍ ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറല്ലെന്ന് തമിഴ് സൂപ്പര്‍ താരം ധനുഷ്. കോടതിയിലാണ് താരം ഇക്കാര്യം അറിയിച്ചത്. തനിക്ക് ഒന്നും ഒളിക്കാനില്ല, തന്റെ ആത്മാര്‍ത്ഥതയേയും സ്വാകാര്യതയേയും ആര്‍ക്കും ടെസ്റ്റ് ചെയ്യാനാകില്ല. പക്ഷേ പരിശോധനയ്ക്ക് തയ്യാറല്ലെന്ന് ധനുഷ് വ്യക്തമാക്കി.

ധനുഷ് തങ്ങളുടെ മകനാണ് എന്ന് അവകാശപ്പെട്ട് മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടയിലുള്ള കതിരേശന്‍, മീനാക്ഷി ദമ്പതികളാണ് കോടതിയെ സമീപിച്ചത്. ഡിഎന്‍എ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ മദ്രാസ് ഹൈക്കോടതിയെയും സമീപിച്ചിരുന്നു. കേസ് അടിസ്ഥാനരഹിതമാണെന്നും തള്ളണമെന്നുമാണ് ധനുഷ് ആവശ്യപ്പെട്ടത്. ബാലിശമായ ഇത്തരം കേസുകളില്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ കഴിയില്ലെന്നാണ് ധനുഷിന്റെ വാദം.

പിതൃത്വം അവകാശപ്പെട്ട് കേസ് നല്‍കിയ ദമ്പതികള്‍ ചെലവിനായി പ്രതിമാസം 65,000 രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത്തരം കേസുകളില്‍ ഡിഎന്‍എ ടെസ്റ്റ് തെളിവായി സ്വീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി തന്നെ ഒന്നിലധികം കേസുകള്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് ധനുഷിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാമകൃഷ്ണന്‍ വീരരാഘവന്‍ വാദിച്ചു.

ധനുഷ് തങ്ങളുടെ മകനാണെന്നും മകനെ തിരികെ വേണമെന്നുമാണ് തിരുപ്പുവനം സ്വദേശികളായ ദമ്പതികള്‍ ആവശ്യപ്പെടുന്നത്. ധനുഷ് മകനെന്ന തെളിവുകള്‍ പക്കലുണ്ടെന്നും ആവശ്യമെങ്കില്‍ ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറാണെന്നും ഇവര്‍ കോടതിയെ അറിയിച്ചിരുന്നു. 2002 ല്‍ പഠനത്തില്‍ പരാജയപ്പെട്ടപ്പോള്‍ ധനുഷ് വീടു വിട്ട് പോയതാണെന്നാണ് ഇവരുടെ വാദം.