ദീപം തെളിക്കുന്നതിന് മുന്‍പ് സാനിറ്റൈസര്‍ ഉപയോഗിക്കരുത്; മുന്നറിയിപ്പ് നല്‍കി ആരോഗ്യ മന്ത്രാലയം

ഏപ്രില് 5ന് ദീപം തെളിയിക്കുന്നതിന് മുമ്പായി സാനിറ്റൈസര് ഉപയോഗിക്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
 | 
ദീപം തെളിക്കുന്നതിന് മുന്‍പ് സാനിറ്റൈസര്‍ ഉപയോഗിക്കരുത്; മുന്നറിയിപ്പ് നല്‍കി ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: ഏപ്രില്‍ 5ന് ദീപം തെളിയിക്കുന്നതിന് മുമ്പായി സാനിറ്റൈസര്‍ ഉപയോഗിക്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മെഴുകുതിരിയോ ചിരാതോ ആണ് തെളിയിക്കുന്നതെങ്കില്‍ അതിന് മുന്‍പ് സാനിറ്റൈസര്‍ ഉപയോഗിക്കരുതെന്നാണ് മുന്നറിയിപ്പ്. സാനിറ്റൈസറുകളിലെ പ്രധാന ചേരുവ ആല്‍ക്കഹോള്‍ ആയതിനാലാണ് മന്ത്രാലയം ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഏപ്രില്‍ 5ന് രാത്രി 9 മണിക്ക് വീട്ടിലെ വൈദ്യുതി വിളക്കുകള്‍ അണച്ച ശേഷം ദീപങ്ങള്‍ തെളിയിക്കണമെന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നത്. ടോര്‍ച്ചുകളോ മൊബൈല്‍ ഫോണിലെ പ്രകാശമോ മെഴുകുതിരിയോ ചിരാതോ ഇതിനായി ഉപയോഗിക്കാം. 9 മിനിറ്റ് നേരം ഇത് ചെയ്യണമെന്നാണ് ആഹ്വാനം.

എന്നാല്‍ ഈ സമയത്ത് വൈദ്യുതി വിളക്കുകള്‍ ഒരുമിച്ച് അണയ്ക്കുന്നത് വൈദ്യുതി ഗ്രിഡ് തകരാന്‍ കാരണമാകുമെന്ന് വിദ്ഗദ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വൈദ്യുതി ഉപയോഗം പൊടുന്നനെ കുറയുമ്പോള്‍ ഗ്രിഡിലെ സന്തുലിതാവസ്ഥ തെറ്റുന്നതിനാലാണ് ഇത്. ഈ പ്രശ്‌നം മറികടക്കാന്‍ ലൈറ്റ് അണക്കുമ്പോള്‍ ഫാനുകളും എസികളും മറ്റ് വൈദ്യുതി ഉപകരണങ്ങളും പ്രവര്‍ത്തിപ്പിക്കണമെന്ന് എന്‍ജിനീയര്‍മാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.