48 കാരന്റെ വയറിനുള്ളില്‍ നിന്ന് പുറത്തെടുത്തത് 639 ആണികള്‍!

വയറുവേദനയുമായി എത്തി മധ്യവയസ്കന്റെ വയറിനുള്ളില് നിന്ന് ശസ്ത്രക്രിയയിലൂടെ ഡോക്ടര്മാര് പുറത്തെടുത്തത് 639 ആണികള്. പര്ഗനാസ് ജില്ലയിലെ ഗോബര്ദംഗ സ്വദേശിയായ 48 കാരന് സ്കീസോഫ്രീനിയ രോഗി കൂടിയാണ്. കൊല്ക്കത്ത മെഡിക്കല് കോളേജില് നടത്തിയ ശസ്ത്രക്രിയയിലാണ് ഇയാളുടെ വയറ്റില് നിന്ന് ഇത്രയും ആണികളും മണ്ണും പുറത്തെടുത്തത്.
 | 

48 കാരന്റെ വയറിനുള്ളില്‍ നിന്ന് പുറത്തെടുത്തത് 639 ആണികള്‍!

കൊല്‍ക്കത്ത: വയറുവേദനയുമായി എത്തിയ മധ്യവയസ്‌കന്റെ വയറിനുള്ളില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 639 ആണികള്‍. പര്‍ഗനാസ് ജില്ലയിലെ ഗോബര്‍ദംഗ സ്വദേശിയായ 48 കാരന്‍ സ്‌കീസോഫ്രീനിയ രോഗി കൂടിയാണ്. കൊല്‍ക്കത്ത മെഡിക്കല്‍ കോളേജില്‍ നടത്തിയ ശസ്ത്രക്രിയയിലാണ് ഇയാളുടെ വയറ്റില്‍ നിന്ന് ഇത്രയും ആണികളും മണ്ണും പുറത്തെടുത്തത്.

മാനസികരോഗിയായ ഇയാള്‍ മണ്ണും ആണികളും കുറച്ചുകാലമായി വിഴുങ്ങുന്നുണ്ടായിരുന്നെന്ന് ശസ്ത്രക്രിയ നടത്തിയ ഡോ.സിദ്ധാര്‍ത്ഥ് ബിശ്വാസ് പറഞ്ഞു. തിങ്കളാഴ്ചയായിരുന്നു ശസ്ത്രക്രിയ. വയറില്‍ 10 സെന്റീമീറ്റര്‍ വലിപ്പത്തിലുണ്ടാക്കിയ മുറിവിലൂടെ കാന്തം ഉപയോഗിച്ചാണ് ആണികള്‍ പുറത്തെടുത്തത്. മണ്ണും നീക്കം ചെയ്തു.

വയറിന് വേദനയുണ്ടെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ അവസാനം ഒരു സ്വകാര്യ നഴ്‌സിംഗ് ഹോമിലാണ് ഇയാളെ ആദ്യം പ്രവേശിപ്പിച്ചത്. എക്‌സ്‌റേ പരിശോധനയില്‍ വയറ്റില്‍ ആണികള്‍ ഉള്ളതായി മനസിലായി. ഇതോടെ കൊല്‍ക്കത്ത മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.

ആണികളുടെ സാന്നിധ്യം പിന്നീട് എന്‍ഡോസ്‌കോപ്പിയിലൂടെ സ്ഥിരീകരിച്ചു. 2 മുതല്‍ 2.5 ഇഞ്ച് വരെയുള്ള ആണികളാണ് നീക്കം ചെയ്തത്. രോഗിയുടെ നില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോളും നിരീക്ഷണത്തിലാണെന്ന് ഡോക്ടര്‍ അറിയിച്ചു.