ഇന്ത്യയില്‍ ചൈന കടന്നുകയറിയെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പ്രതിരോധ മന്ത്രാലയം വെബ്‌സൈറ്റില്‍ നിന്ന് കാണാതായി

ചൈന ഇന്ത്യയില് കടന്നുകയറ്റം നടത്തിയെന്ന് സമ്മതിക്കുന്ന രേഖകള് പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റില് നിന്ന് അപ്രത്യക്ഷമായി.
 | 
ഇന്ത്യയില്‍ ചൈന കടന്നുകയറിയെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പ്രതിരോധ മന്ത്രാലയം വെബ്‌സൈറ്റില്‍ നിന്ന് കാണാതായി

ന്യൂഡല്‍ഹി: ചൈന ഇന്ത്യയില്‍ കടന്നുകയറ്റം നടത്തിയെന്ന് സമ്മതിക്കുന്ന രേഖകള്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി. മെയ് മാസത്തില്‍ കിഴക്കന്‍ ലഡാക്കിലെ ഇന്ത്യന്‍ പ്രദേശത്ത് ചൈന കടന്നുകയറിയെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ചൊവ്വാഴ്ചയാണ് വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്. ആദ്യമായാണ് പ്രതിരോധ മന്ത്രാലയം ഇക്കാര്യം പരസ്യമായി സ്ഥിരീകരിക്കുന്നത്. ഇത് വാര്‍ത്തയായതിന് പിന്നാലെയാണ് രേഖകള്‍ അപ്രത്യക്ഷമായിരിക്കുന്നത്.

നിയന്ത്രണ രേഖയ്ക്ക് സമീപം ചൈനീസ് കയ്യേറ്റം വര്‍ദ്ധിക്കുകയാണെന്നും മെയ് 5 മുതല്‍ ഗല്‍വാന്‍ വാലിയില്‍ തയ്യേറ്റം നടക്കുകയാണെന്നുമായിരുന്നു രേഖകളില്‍ പറഞ്ഞിരുന്നത്. കുഗ്രാംഗ് നല, ഗോഗ്ര, പാംങോങ് തടാകത്തിന്റെ വടക്കന്‍ തീരം എന്നിവിടങ്ങളില്‍ മെയ് 17, 18 തിയതികളിലായി ചൈനീസ് കയ്യേറ്റം ഉണ്ടായിട്ടുണ്ടെന്നും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച രേഖകളില്‍ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.

ടൈംസ് ഓഫ് ഇന്ത്യ ഇത് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി എന്തുകൊണ്ട് കള്ളം പറഞ്ഞുവെന്ന് ട്വിറ്റര്‍ സന്ദേശത്തില്‍ രാഹുല്‍ ചോദിച്ചു.