തിരികെയെത്തിയ പണത്തിന്റെ കണക്ക് അറിയില്ല; പാര്‍ലമെന്ററി കമ്മറ്റിക്കു മുമ്പില്‍ ഉത്തരമില്ലാതെ ഊര്‍ജിത് പട്ടേല്‍

പാര്ലമെന്ററി കമ്മറ്റിയുടെ ചോദ്യങ്ങള്ക്കു മുമ്പില് ഉത്തരമില്ലാതെ ആര്ബിഐ ഗവര്ണര് ഊര്ജിത് പട്ടേല്. നോട്ട് നിരോധനത്തിനു ശേഷം എത്ര രൂപ തിരികെയെത്തി എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്കാന് ഊര്ജിത് പട്ടേലിനു കഴിഞ്ഞില്ല. എണ്ണി തിട്ടപ്പെടുത്തിയാട്ടില്ല എന്നായിരുന്നു വിശദീകരണം. നോട്ട് അസാധുവാക്കല് തീരുമാനവുമായി ബന്ധപ്പെട്ടു വിശദീകരണം നല്കാന് കമ്മിറ്റിക്ക് മുമ്പില് നേരിട്ട് ഹാജരായതാണ് ഊര്ജിത്ത് പട്ടേല്.
 | 

തിരികെയെത്തിയ പണത്തിന്റെ കണക്ക് അറിയില്ല; പാര്‍ലമെന്ററി കമ്മറ്റിക്കു മുമ്പില്‍ ഉത്തരമില്ലാതെ ഊര്‍ജിത് പട്ടേല്‍

ന്യൂഡല്‍ഹി: പാര്‍ലമെന്ററി കമ്മറ്റിയുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ ഉത്തരമില്ലാതെ ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍. നോട്ട് നിരോധനത്തിനു ശേഷം എത്ര രൂപ തിരികെയെത്തി എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ ഊര്‍ജിത് പട്ടേലിനു കഴിഞ്ഞില്ല. എണ്ണി തിട്ടപ്പെടുത്തിയാട്ടില്ല എന്നായിരുന്നു വിശദീകരണം. നോട്ട് അസാധുവാക്കല്‍ തീരുമാനവുമായി ബന്ധപ്പെട്ടു വിശദീകരണം നല്‍കാന്‍ കമ്മിറ്റിക്ക് മുമ്പില്‍ നേരിട്ട് ഹാജരായതാണ് ഊര്‍ജിത്ത് പട്ടേല്‍.

നിലവിലെ പ്രതിസന്ധി എന്നു മാറുമെന്ന ചോദ്യത്തിനും മറുപടി നല്‍കാന്‍ ഗവര്‍ണര്‍ക്കായില്ല. നോട്ട് പിന്‍വലിച്ചതിനു ശേഷം 9.2 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് പാര്‍ലമെന്ററി കമ്മറ്റിയോട് ഊര്‍ജിത്ത് പട്ടേല്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലിയാണ് ധനകാര്യ വിഷയങ്ങള്‍ക്കുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിങ്ങ് കമ്മറ്റിയുടെ തലവന്‍

നോട്ട് പിന്‍വലിച്ചതിനു ശേഷമുള്ള അവസ്ഥ വിശദീകരിക്കുന്നതിനു വേണ്ടിയാണ് ഊര്‍ജിത് പട്ടേലിനേയും മറ്റ് ഉദ്യോഗസ്ഥരേയും പാര്‍ലമെന്റിന്റെ ധനകാര്യ സമിതി വിളിച്ച് വരുത്തിയത്. നോട്ട് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് എടുത്ത നടപടികള്‍, നിയമസാധുത, രാജ്യത്തെ ക്യാഷ്‌ലെസ്സ് എക്കണോമിയുടെ സാധ്യതകള്‍ തുടങ്ങിയവയെ സംബന്ധിച്ചാണ് സമിതി ചോദിച്ചത്.

നോട്ട് അസാധുവാക്കല്‍ നടപടികള്‍ തുടങ്ങിയത് കഴിഞ്ഞ ജനുവരിയില്‍ ആണെന്നായിരുന്നു ഊര്‍ജിത് പട്ടേല്‍ സമിതിയെ അറിയിച്ചിരുന്നത്. എന്നാല്‍ നോട്ട് റദ്ദാക്കാനുള്ള ഉപദേശം നല്‍കിയത് നവംബര്‍ ഏഴിന് ആയിരുന്നുവെന്ന് മുമ്പ് പാര്‍ലമെന്റ് സമിതിക്ക് എഴുതി നല്‍കിയ വിശദീകരണത്തില്‍ അറിയിച്ചിരുന്നത്. ഈ വൈരുദ്ധ്യത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല എന്നാണ് സൂചന.

കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിന് നാളെ വീണ്ടും ഹാജരാകാന്‍ ഊര്‍ജിത് പട്ടേലിന് സമിതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വെള്ളിയാഴ്ച കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ് അധ്യക്ഷനായ പാര്‍ലമെന്ററിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ മുന്നിലും ഊര്‍ജിത് പട്ടേല്‍ ഹാജരാകും.