സർക്കാർ പരസ്യങ്ങളിൽ രാഷ്ട്രീയ നേതാക്കളുടെ ചിത്രം അച്ചടിക്കുന്നത് അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി സമിതി

സർക്കാർ പരസ്യങ്ങളിൽ രാഷ്ട്രീയ നേതാക്കളുടെ ചിത്രം അച്ചടിക്കുന്നത് അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി നിയോഗിച്ച നാലംഗസമിതിയുടെ ശുപാർശ. നേതാക്കൾക്ക് രാഷ്ട്രീയ ലാഭം ഉണ്ടാക്കുന്ന രീതിയിലുള്ള പരസ്യങ്ങൾ ഒഴിവാക്കണമെന്നും രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർ, മുഖ്യമന്ത്രി എന്നിവരുടെ ചിത്രങ്ങൾ പരസ്യത്തിൽ ഉപയോഗിക്കുന്നതിൽ നിയന്ത്രണം വേണമെന്നും സമിതി നിർദ്ദേശിച്ചു.
 | 
സർക്കാർ പരസ്യങ്ങളിൽ രാഷ്ട്രീയ നേതാക്കളുടെ ചിത്രം അച്ചടിക്കുന്നത് അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി സമിതി

ന്യൂഡൽഹി: സർക്കാർ പരസ്യങ്ങളിൽ രാഷ്ട്രീയ നേതാക്കളുടെ ചിത്രം അച്ചടിക്കുന്നത് അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി നിയോഗിച്ച നാലംഗസമിതിയുടെ ശുപാർശ. നേതാക്കൾക്ക് രാഷ്ട്രീയ ലാഭം ഉണ്ടാക്കുന്ന രീതിയിലുള്ള പരസ്യങ്ങൾ ഒഴിവാക്കണമെന്നും രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർ, മുഖ്യമന്ത്രി എന്നിവരുടെ ചിത്രങ്ങൾ പരസ്യത്തിൽ ഉപയോഗിക്കുന്നതിൽ നിയന്ത്രണം വേണമെന്നും സമിതി നിർദ്ദേശിച്ചു.

കഴിഞ്ഞ ഏപ്രിലിലാണ് ഇതു സംബന്ധിച്ച ശുപാർശകൾ സമർപ്പിക്കാൻ സുപ്രീംകോടതി സമിതിയെ നിയോഗിച്ചത്. നികുതിദായകരുടെ പണം ഉപയോഗിച്ച് ചെയ്യുന്ന ഇത്തരം പരസ്യങ്ങൾ തടയാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കോമൺ കോസ്, സെന്റർ ഫോർ പബൽക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ എന്നീ സംഘടനകൾ നൽകിയി ഹർജിയാണ് കോടതിയുടെ പരിഗണനയിൽ ഉള്ളത്.

രാജ്യത്തെ ഏതെല്ലാം നേതാക്കളുടെ ജന്മവാർഷികവും ചരമവാർഷികവും പരസ്യങ്ങളായി അച്ചടിക്കണമെന്ന് കേന്ദ്ര സർക്കാർ തീരുമാനിക്കണം.
രസ്യങ്ങൾ പുറത്തിറക്കാൻ ഏത് മന്ത്രാലയത്തെയാണ് ചുമതലപ്പെടുത്തേണ്ടതെന്ന് തീരുമാനിക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ വിവിധ വകുപ്പുകൾ ഒരേ വിഷയത്തിൽ പരസ്യങ്ങൾ പുറത്തിറക്കുന്നത് തടയാനാവുമെന്നും സമിതി നിരീക്ഷിച്ചു. പൊതുതാൽപര്യമില്ലാത്ത പരസ്യങ്ങൾ പൂർണ്ണമായും ഒഴിവാക്കണമെന്നും പരസ്യങ്ങൾക്ക് പൊതുപണം ധൂർത്തടിക്കുന്നത് തടയാൻ സർക്കാർ നിയമം കൊണ്ടുവരണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. അവധി കഴിഞ്ഞ് സുപ്രീംകോടതി ചേരുമ്പോൾ ഈ ശിപാർശകൾ പരിഗണിക്കും.