ലോക്ക് ഡൗണ്‍; ഒരു മാസത്തെ വാടക ആവശ്യപ്പെടരുതെന്ന് കേന്ദ്രം

ലോക്ക് ഡൗണ് നിയന്ത്രണങ്ങള് ഉള്ളതിനാല് വാടകയ്ക്ക് താമസിക്കുന്ന ദിവസ വേതന തൊഴിലാളികളില് നിന്ന് വാടക ഈടാക്കരുതെന്ന് കേന്ദ്രം.
 | 
ലോക്ക് ഡൗണ്‍; ഒരു മാസത്തെ വാടക ആവശ്യപ്പെടരുതെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ വാടകയ്ക്ക് താമസിക്കുന്ന ദിവസ വേതന തൊഴിലാളികളില്‍ നിന്ന് വാടക ഈടാക്കരുതെന്ന് കേന്ദ്രം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഈ ഉത്തരവ് പുറത്തിറക്കിയത്. ഉത്തരവിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ നടപടികള്‍ നേരിടേണ്ടി വരുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ദിവസ വേതനക്കാര്‍ക്ക് കൊടുത്തു തീര്‍ക്കേണ്ട ശമ്പളക്കുടിശിക കൊടുത്തു തീര്‍ക്കണമെന്നും ദുരന്തനിവാരണ നിയമം അനുസരിച്ചുള്ള ഉത്തരവില്‍ പറയുന്നു.

കുടിയേറ്റ തൊഴിലാളികള്‍ ലോക്ക് ഡൗണ്‍ കാലത്ത് പലായനം ചെയ്യുന്നതിന് കാരണം ജോലിയില്ലാതായതും താമസിക്കുന്ന സ്ഥലത്തിന് വാടക കൊടുക്കേണ്ടി വരുമോ എന്ന ഭീതിയുമാണെന്ന വിലയിരുത്തലിലാണ് പുതിയ ഉത്തരവ്. ഡല്‍ഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് പലായനം ചെയ്തത്.

ഇത്തരത്തില്‍ സ്വന്തം നാടുകളില്‍ എത്തിയവര്‍ക്ക് 14 ദിവസത്തെ നിരീക്ഷണമാണ് കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്. വിഷയത്തില്‍ സംസ്ഥാനങ്ങള്‍ക്ക് വിവിധ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.