ഡോ.അയിഷ കോവിഡ് ബാധിച്ച് മരിച്ചോ? സോഷ്യല്‍ മീഡിയ കുറിപ്പിന്റെ യാഥാര്‍ത്ഥ്യം എന്ത്; ഫാക്ട് ചെക്ക്

സോഷ്യല് മീഡിയയില് വൈറലായി മാറിയിരിക്കുകയാണ് കോവിഡ് ബാധിച്ച് മരിച്ച ഡോ.അയിഷയുടെ കുറിപ്പ് എന്ന പേരിലുള്ള പോസ്റ്റ്
 | 
ഡോ.അയിഷ കോവിഡ് ബാധിച്ച് മരിച്ചോ? സോഷ്യല്‍ മീഡിയ കുറിപ്പിന്റെ യാഥാര്‍ത്ഥ്യം എന്ത്; ഫാക്ട് ചെക്ക്

സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ് കോവിഡ് ബാധിച്ച് മരിച്ച ഡോ.അയിഷയുടെ കുറിപ്പ് എന്ന പേരിലുള്ള പോസ്റ്റ്. ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലേക്ക് മാറ്റുന്നതിന് മുന്‍പ് അയിഷ കുറിച്ച വാക്കുകള്‍ എന്ന പേരിലാണ് ഇത് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്. എന്നാല്‍ ഈ കുറിപ്പ് വ്യാജമാണെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നു.

പോസ്റ്റിനൊപ്പം പ്രചരിപ്പിക്കപ്പെടുന്നത് 2017ല്‍ എടുത്ത ചിത്രമാണെന്നും ഈ പോസ്റ്റ് ആദ്യമായി പ്രത്യക്ഷപ്പെട്ട ട്വിറ്റര്‍ ഹാന്‍ഡില്‍ പോലും ഇപ്പോള്‍ ഇല്ലെന്നും വ്യക്തമായി. ദന്താശുപത്രിയിലെ ചിത്രമാണ് ഐസിയുവിലെ ചിത്രമെന്ന പേരില്‍ പ്രചരിപ്പിക്കപ്പെടുന്നത്. രണ്ട് ചിത്രങ്ങളാണ് അയിഷയുടെ എന്ന പേരില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഡോ.അയിഷ കോവിഡ് ബാധിച്ച് മരിച്ചോ? സോഷ്യല്‍ മീഡിയ കുറിപ്പിന്റെ യാഥാര്‍ത്ഥ്യം എന്ത്; ഫാക്ട് ചെക്ക്

എന്നാല്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ ഇരിക്കുന്ന ഒരാളുടെ ചിത്രം ഈ വിധത്തില്‍ എടുക്കാന്‍ കഴിയില്ലെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. അത് മാത്രമല്ല ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നും അയിഷയെന്ന പേരില്‍ ഒരു ഡോക്ടര്‍ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചിട്ടില്ലെന്നും സോഷ്യല്‍ മീഡിയ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ പോസ്റ്റ് പങ്കുവെച്ച പല പ്രൊഫൈലുകളും അത് നീക്കം ചെയ്തിട്ടുണ്ട്.

വാട്സപ്പ് കേശവൻ മാമന്മാർ ഒരു പൊടിയ്ക്കടങ്ങണം.

അവര് ജീവിച്ചിരിപ്പുണ്ട്.

Posted by Deepa Nisanth on Sunday, August 2, 2020