ശേീയ സുരക്ഷാ നിയമം നിലനില്‍ക്കില്ല; ഡോ.കഫീല്‍ ഖാനെ ഉടന്‍ മോചിപ്പിക്കണമെന്ന് അലഹബാദ് ഹൈക്കോടതി

ഉത്തര്പ്രദേശ് പോലീസ് ദേശീയ സുരക്ഷാ നിയമം ചുമത്തി ജയിലില് അടച്ച ഡോ.കഫീല് ഖാനെ ഉടന് മോചിപ്പിക്കണമെന്ന് അലഹബാദ് ഹൈക്കോടതി.
 | 
ശേീയ സുരക്ഷാ നിയമം നിലനില്‍ക്കില്ല; ഡോ.കഫീല്‍ ഖാനെ ഉടന്‍ മോചിപ്പിക്കണമെന്ന് അലഹബാദ് ഹൈക്കോടതി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് പോലീസ് ദേശീയ സുരക്ഷാ നിയമം ചുമത്തി ജയിലില്‍ അടച്ച ഡോ.കഫീല്‍ ഖാനെ ഉടന്‍ മോചിപ്പിക്കണമെന്ന് അലഹബാദ് ഹൈക്കോടതി. കഫീല്‍ ഖാന് കോടതി ജാമ്യം അനുവദിച്ചു. അദ്ദേഹത്തിനെതിരെ ചുമത്തിയ ദേശീയ സുരക്ഷാ നിയമം അനുസരിച്ചുള്ള വകുപ്പുകള്‍ കോടതി നീക്കി. വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ചായിരുന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

അലിഗഡ് സര്‍വകലാശാലയില്‍ ഡിസംബര്‍ 12ന് പൗരത്വ നിയമ ഭേദഗതിക്കെതിരെ നടത്തിയ പ്രസംഗം വിദ്വേഷം പരത്തുന്നതാണെന്ന ആരോപണമുന്നയിച്ചായിരുന്നു അറസ്റ്റ്. ജനുവരിയില്‍ മുംബൈയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 10ന് കേസില്‍ കോടതി ജാമ്യം നല്‍കിയെങ്കിലും ദേശീയ സുരക്ഷാ നിയമം ചുമത്തി ഉത്തര്‍ പ്രദേശ് പോലീസ് അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.