വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം; ഡിഗ്രിക്ക് പല വിഷയങ്ങളും പഠിച്ചിട്ടുണ്ടെന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ പ്രസിഡന്റ്

വ്യാജ ഡിഗ്രി സര്ട്ടിഫിക്കറ്റ് വിവാദം ശക്തമാകുന്നതിനിടെ ഡിഗ്രിക്ക് പഠിച്ചത് ഏതു വിഷയമാണെന്നു പോലും പറയാനാകാതെ ഡല്ഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന് പ്രസിഡന്റ് അങ്കിവ് ബൈസോയ. ഡിഗ്രിക്ക് പല വിധത്തിലുള്ള വിഷയങ്ങള് പഠിച്ചിട്ടുണ്ടെന്നായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ബൈസോയയുടെ പ്രതികരണം.
 | 

വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം; ഡിഗ്രിക്ക് പല വിഷയങ്ങളും പഠിച്ചിട്ടുണ്ടെന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റി യൂണിയന്‍ പ്രസിഡന്റ്

ന്യൂഡല്‍ഹി: വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദം ശക്തമാകുന്നതിനിടെ ഡിഗ്രിക്ക് പഠിച്ചത് ഏതു വിഷയമാണെന്നു പോലും പറയാനാകാതെ ഡല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് അങ്കിവ് ബൈസോയ. ഡിഗ്രിക്ക് പല വിധത്തിലുള്ള വിഷയങ്ങള്‍ പഠിച്ചിട്ടുണ്ടെന്നായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ബൈസോയയുടെ പ്രതികരണം.

വിദ്യാര്‍ഥി ജീവിതത്തെക്കുറിച്ച് ഒന്നും ഓര്‍ക്കുന്നില്ലെന്നാണ് ബസോയയുടെ പ്രതികരണമെന്ന് ദി സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പലതരം പരീക്ഷകള്‍ ഞാനെഴുതിയിട്ടുണ്ട്. ഇംഗ്ലീഷിലും സ്‌കില്‍ ബെയ്സ്ഡ് വിഷയങ്ങളിലും എന്നായിരുന്നു ഏതു വിഷയമാണ് ഡിഗ്രിക്ക് പഠിച്ചതെന്നുള്ള ചോദ്യത്തിന് നല്‍കിയ മറുപടി. ഡിപ്പാര്‍ട്ട്‌മെന്റ് തലവന്റെ പേരുപോലും ബൈസോയക്ക് ഓര്‍മയില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

തമിഴ്‌നാട്ടിലെ തിരുവള്ളുവര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡിഗ്രി പാസായ സര്‍ട്ടിഫിക്കറ്റാണ് എബിവിപി നേതാവായ ഇയാള്‍ സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇയാള്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് സര്‍വകലാശാല അറിയിച്ചു. എന്‍എസ്‌യു ആണ് ബൈസോയക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.