നാലാം നിലയിൽ നിന്നും വീണ നാല് വയസ്സുകാരി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു; അതും ഗുജറാത്തിൽ!

നാലാം നിലയുടെ മുകളിൽ നിന്നും വീണ പെൺകുട്ടി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഗുജറാത്ത് ബൽസർ സ്വദേശിനി നാല് വയസ്സുകാരി മഹി ദേശായിയാണ് 50 അടി ഉയത്തിൽ നിന്നും വീണത്.
 | 

നാലാം നിലയിൽ നിന്നും വീണ നാല് വയസ്സുകാരി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു; അതും ഗുജറാത്തിൽ!

ബൽസർ: നാലാം നിലയുടെ മുകളിൽ നിന്നും വീണ പെൺകുട്ടി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഗുജറാത്ത് ബൽസർ സ്വദേശിനി നാല് വയസ്സുകാരി മഹി ദേശായിയാണ് 50 അടി ഉയത്തിൽ നിന്നും വീണത്.

ടെറസിന് മുകളിൽ കളിക്കുകയായിരുന്ന മഹി, മുത്തച്ഛന്റേയും മുത്തശ്ശിയുടേയും കണ്ണ് വെട്ടിച്ച് ടെറസിന്റെ അരികിലേക്ക് ഓടിയതാണ് അപകടത്തിന് കാരണമായത്. സംരക്ഷണ ഭിത്തികൾ ഇല്ലാതിരുന്ന ടെറസ്സിൽ നിന്നും കുട്ടി താഴേക്ക് വീഴുകയായിരുന്നു. കാർ പാർക്ക് ചെയ്യുന്ന സ്ഥലെത്തെ പ്ലാസ്റ്റിക് പാളിയിലേക്കായിരുന്നു വീഴ്ച. കാര്യമായ അപകടം ഒഴിവാക്കാൻ അത് സഹായകമായതായി കുട്ടിയുടെ ബന്ധുക്കൾ പറയുന്നു. അപകടം സിസിടിവിയിലൂടെ കണ്ട ഒരു അയൽവാസിയാണ് കുട്ടിയെ ഓടിയെത്തി രക്ഷിച്ചത്.

50 അടി ഉയരത്തിൽ നിന്നും വീണാൽ കുറഞ്ഞത് കൈയോ കാലോ എങ്കിലും ഒടിയും എന്നാണ് മുൻ അനുഭവമെന്ന് ഡോക്ടർ കുറേഷി പറഞ്ഞു. എന്നാൽ മഹിയുടെ പിൻഭാഗത്ത് നിസാര പരിക്കു മാത്രമേ സംഭവിച്ചുള്ളു. കുട്ടി പ്രത്യേക നിരീക്ഷണത്തിലാണെന്നും ഡോക്ടർ അറിയിച്ചു.