ഇഐഎ വിജ്ഞാപനം; കേന്ദ്രത്തിന് കോടതിയലക്ഷ്യ നോട്ടീസ് അയച്ച് ഡല്‍ഹി ഹൈക്കോടതി

ഇഐഎ കരട് വിജ്ഞാപനത്തില് കേന്ദ്രസര്ക്കാരിന് ഡല്ഹി ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്.
 | 
ഇഐഎ വിജ്ഞാപനം; കേന്ദ്രത്തിന് കോടതിയലക്ഷ്യ നോട്ടീസ് അയച്ച് ഡല്‍ഹി ഹൈക്കോടതി

ഇഐഎ കരട് വിജ്ഞാപനത്തില്‍ കേന്ദ്രസര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്. കരട് വിജ്ഞാപനത്തിന്റെ പരിഭാഷ 22 ഭാഷകളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിജ്ഞാപനത്തില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് കോടതിയുടെ നടപടി.

പരിസ്ഥിതി മന്ത്രാലയം സെക്രട്ടറിക്കാണ് കോടതിയലക്ഷ്യ നോട്ടീസ് അയച്ചിരിക്കുന്നത്. കേസ് ഡല്‍ഹി ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കും. എന്നാല്‍ ഈ കേസിലെ അപ്പീല്‍ 13നാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. പുതിയ വിജ്ഞാപനം അനുസരിച്ച് 1,50,000 സ്‌ക്വയര്‍ഫീറ്റില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ മാത്രം പരിസ്ഥിതി ആഘാത പഠനം നടത്തിയാല്‍ മതിയാവും.

നിലവില്‍ ഏതു സ്ഥാപനം ആരംഭിച്ചാലും പരിസ്ഥിതി ആഘാത പഠനം നടത്തണം. ഇത് പൂര്‍ണ്ണമായും ഇല്ലാതാകുന്ന വിജ്ഞാപനമാണ് കേന്ദ്രം പുറത്തിറക്കുന്നത്. ഇക്കാര്യത്തില്‍ കേരളം ഇന്ന് കേന്ദ്രത്തെ പ്രതികരണം അറിയിക്കും.