ഗഡ്കരിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്

മഹാരാഷ്ട്രയിലെ ലാത്തൂരിൽ നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് പ്രസംഗിച്ചതിനെതിരെയാണ് കമ്മീഷന്റെ നോട്ടീസ്. വോട്ട് ചെയ്യാനായി ആരൊക്കെ പണം തന്നാലും വോട്ട് ചെയ്യുന്നത് ബി.ജെ.പിക്ക് മാത്രമായിരിക്കണം. പാവപ്പെട്ട ജനങ്ങൾക്ക് കാശുണ്ടാക്കാനുളള അവസരമാണ് തെരഞ്ഞെടുപ്പ് സമയമെന്നും പണം ലക്ഷ്മിയാണെന്നും അതിനെ നിഷേധിക്കരുതെന്നുമാണ് ഗഡ്കരി പ്രസംഗത്തിനിടെയിൽ പറഞ്ഞത്.
 | 
ഗഡ്കരിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്

മുംബൈ: മഹാരാഷ്ട്രയിലെ ലാത്തൂരിൽ നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് പ്രസംഗിച്ചതിനെതിരെയാണ് കമ്മീഷന്റെ നോട്ടീസ്. വോട്ട് ചെയ്യാനായി ആരൊക്കെ പണം തന്നാലും വോട്ട് ചെയ്യുന്നത് ബി.ജെ.പിക്ക് മാത്രമായിരിക്കണം. പാവപ്പെട്ട ജനങ്ങൾക്ക് കാശുണ്ടാക്കാനുളള അവസരമാണ് തെരഞ്ഞെടുപ്പ് സമയമെന്നും പണം ലക്ഷ്മിയാണെന്നും അതിനെ നിഷേധിക്കരുതെന്നുമാണ് ഗഡ്കരി പ്രസംഗത്തിനിടെയിൽ പറഞ്ഞത്.

നാളെ വൈകുന്നേരത്തോടെ മറുപടി സമർപ്പിക്കണമെന്നാണ് ഗഡ്കരിയോട് തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചിട്ടുള്ളത്. ഞായറാഴ്ച്ച ലാത്തൂരിൽ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു ഗഡ്കരിയുടെ വിവാദ പ്രസ്താവന. മാധ്യമപ്രവർത്തകർ കോൺഗ്രസിൽ നിന്നും എൻ.സി.പിയിൽ നിന്നും പണം വാങ്ങിച്ചു കൊള്ളണമെന്ന ഗഡ്കരിയുടെ പരാമർശവും വിവാദമായിരുന്നു.