ശാരദ ചിട്ടി തട്ടിപ്പ്: ആരോപണവിധേയനായ അസം മുൻ ഡിജിപി ആത്മഹത്യ ചെയ്ത നിലയിൽ

ശാരദ ചിട്ടി തട്ടിപ്പിൽ ആരോപണവിധേയനായ മുൻ അസം ഡി.ജി.പി ശങ്കർ ബറുവ ആത്മഹത്യ ചെയ്തു. അദ്ദേഹം സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് സിറ്റി പോലീസ് സൂപ്രണ്ട് ടി.പി.തിവാരി പറഞ്ഞു. ബറോവലിയിലുള്ള വീട്ടിൽ വച്ചായിരുന്നു സംഭവം. ഉടൻ തന്നെ സമൂപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്ത് നിന്നും അദ്ദേഹത്തിന്റെ റിവോൾവറും പോലീസ് കണ്ടെടുത്തു.
 | 

ശാരദ ചിട്ടി തട്ടിപ്പ്: ആരോപണവിധേയനായ അസം മുൻ ഡിജിപി ആത്മഹത്യ ചെയ്ത നിലയിൽ
ഗുവാഹട്ടി:  ശാരദ ചിട്ടി തട്ടിപ്പിൽ ആരോപണവിധേയനായ മുൻ അസം ഡി.ജി.പി ശങ്കർ ബറുവ ആത്മഹത്യ ചെയ്തു. അദ്ദേഹം സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് സിറ്റി പോലീസ് സൂപ്രണ്ട് ടി.പി.തിവാരി പറഞ്ഞു. ബറോവലിയിലുള്ള വീട്ടിൽ വച്ചായിരുന്നു സംഭവം. ഉടൻ തന്നെ സമൂപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്ത് നിന്നും അദ്ദേഹത്തിന്റെ റിവോൾവറും പോലീസ് കണ്ടെടുത്തു.

സംഭവസമയം ഇയാളുടെ വൃദ്ധയായ മാതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നും പോലീസ് പറഞ്ഞു. കോടിക്കണക്കിനു രൂപയുടെ ശാരദ ചിട്ടി ഫണ്ട് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായിരുന്നു ബറുവ. അദ്ദേഹത്തിന്റെ  വീട്ടിൽ ആഗസ്റ്റ് 28-ന് സി.ബി.ഐ പരിശോധന നടത്തുകയും ബറുവയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ശാരദാ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് 48-ഓളം കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നത്. സി.ബി.ഐ ചോദ്യം ചെയ്തതിലുള്ള അപമാനം മൂലം ബറൂറ ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം.