പ്രവാസികളെ മെയ് 7 മുതല്‍ നാട്ടിലെത്തിക്കാന്‍ തീരുമാനം

പ്രവാസികളെ വ്യാഴാഴ്ച മുതല് നാട്ടിലെത്തിക്കാന് തീരുമാനം.
 | 
പ്രവാസികളെ മെയ് 7 മുതല്‍ നാട്ടിലെത്തിക്കാന്‍ തീരുമാനം

ന്യൂഡല്‍ഹി: പ്രവാസികളെ വ്യാഴാഴ്ച മുതല്‍ നാട്ടിലെത്തിക്കാന്‍ തീരുമാനം. ഘട്ടം ഘട്ടമായി നാട്ടിലെത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംംഭിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇതിനായുള്ള യാത്രച്ചെലവ് പ്രവാസികള്‍ തന്നെ വഹിക്കണമെന്നാണ് നിര്‍ദേശം. ഇവര്‍ കപ്പലിലോ വിമാനങ്ങളിലോ കയറുന്ന രാജ്യത്ത് വെച്ച് തന്നെ പൂര്‍ണ്ണമായ പരിശോധന നടത്തും. രോഗം ഇല്ലെന്ന് ഉറപ്പാക്കിയവരെ മാത്രമേ യാത്രയ്ക്ക് അനുവദിക്കൂ.

സൈനിക വിമാനങ്ങളും കപ്പലുകളും ഉപയോഗിച്ചായിരിക്കും ഇവരെ നാട്ടിലെത്തിക്കുക. ഇന്ത്യയില്‍ എത്തിച്ചു കഴിഞ്ഞാല്‍ ഇവരെ വിവിധ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും. 14 ദിവസത്തെ ക്വാറന്റീന് ശേഷം മാത്രമേ ഇവരെ വീടുകളിലേക്ക് അയക്കൂ.

പ്രവാസികളെ മടക്കി കൊണ്ടുവരുന്നതിന് കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ടാകുമെന്നും തിരികെ കൊണ്ടുവരേണ്ടവരുടെ പട്ടികയും മാനദണ്ഡങ്ങളും വിദേശകാര്യമന്ത്രാലയം തയ്യാറാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.