Tuesday , 25 February 2020
News Updates

റിപ്പബ്ലിക് ദിനത്തില്‍ അസമില്‍ സ്‌ഫോടന പരമ്പര; പിന്നില്‍ ഉള്‍ഫയെന്ന് സംശയം

ഗുവാഹത്തി: റിപ്പബ്ലിക് ദിനത്തില്‍ അസമില്‍ സ്‌ഫോടന പരമ്പര. ദിബ്രുഗഡ്, സൊണാരി ജില്ലകളില്‍ അഞ്ചിടങ്ങളിലാണ് സ്‌ഫോടനങ്ങള്‍ നടന്നത്. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. പിന്നില്‍ ഉള്‍ഫ തീവ്രവാദികളാണെന്നാണ് സംശയിക്കുന്നത്.

ദിബ്രുഗഡിലെ ഗ്രഹം ബസാര്‍, എടി റോഡിലെ ഗുരുദ്വാര, ദുലിയാജന്‍ എന്നിവിടങ്ങളിലും സൊണാരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തിയോക് ഘടിലുമാണ് സ്‌ഫോടനങ്ങള്‍ നടന്നത്. ശക്തിയേറിയ ഗ്രനേഡ് സ്‌ഫോടനമാണ് നടന്നതെന്നാണ് പ്രാഥമിക വിവരം.

DONT MISS