അക്കൗണ്ട് തുടങ്ങാന്‍ ആധാര്‍ വിവരങ്ങള്‍ വേണമെന്ന വാര്‍ത്ത നിഷേധിച്ച് ഫേസ്ബുക്ക്

അക്കൗണ്ട് തുടങ്ങാന് ആധാര് വിവരങ്ങള് ആവശ്യപ്പെട്ടുവെന്ന വാര്ത്തകള് നിഷേധിച്ച് ഫേസ്ബുക്ക്. ആധാറിലുളളതുപോലെ ഉപയോക്താക്കളുടെ പേരുകള് ചോദിച്ചത് പരീക്ഷണമായിരുന്നുവെന്നാണ് വെളിപ്പെടുത്തല്. ഇന്ത്യയിലെ ഉപഭോക്താക്കളുടെ ആധാര് വിവരങ്ങള് ശേഖരിക്കാന് പദ്ധതിയില്ലെന്നും ഫേസ്ബുക്ക് വ്യക്തമാക്കി.
 | 

അക്കൗണ്ട് തുടങ്ങാന്‍ ആധാര്‍ വിവരങ്ങള്‍ വേണമെന്ന വാര്‍ത്ത നിഷേധിച്ച് ഫേസ്ബുക്ക്

അക്കൗണ്ട് തുടങ്ങാന്‍ ആധാര്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫേസ്ബുക്ക്. ആധാറിലുളളതുപോലെ ഉപയോക്താക്കളുടെ പേരുകള്‍ ചോദിച്ചത് പരീക്ഷണമായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. ഇന്ത്യയിലെ ഉപഭോക്താക്കളുടെ ആധാര്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പദ്ധതിയില്ലെന്നും ഫേസ്ബുക്ക് വ്യക്തമാക്കി.

ചെറിയൊരു വിഭാഗം ഉപഭോക്താക്കളില്‍ മാത്രമാണ് തങ്ങള്‍ ഈ പരീക്ഷണം നടത്തിയതെന്നും ഇത് മുന്നോട്ടു കൊണ്ടുപോകാന്‍ പദ്ധതിയില്ലെന്നും ഫേസ്ബുക്ക് അറിയിക്കുന്നു. ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് വെരിഫിക്കേഷന്‍ നടത്തുന്ന പദ്ധതി ഫേസ്ബുക്ക് ആരംഭിക്കുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം പ്രചരിച്ച വാര്‍ത്ത.

പുതിയ അക്കൗണ്ടുകള്‍ ആരംഭിക്കുമ്പോള്‍ ആധാറിലുള്ള പേര് നല്‍കാന്‍ ചോദിക്കുകയായിരുന്നു. ശരിയായ പേര് ഉപയോഗിച്ച് അക്കൗണ്ടുകള്‍ തുടങ്ങണമെന്ന് നിര്‍ദേശിക്കുന്നതിനായാണ് ഈ പരീക്ഷണം നടത്തിയത്. അതിനായി ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നില്ലെന്നും ഫേസ്ബുക്ക് വ്യക്തമാക്കി.