ചാരായം വാറ്റിയതിന് തൃപ്തി ദേശായിയെ അറസ്റ്റ് ചെയ്തോ; സംഘികള്‍ പ്രചരിപ്പിക്കുന്ന വീഡിയോക്ക് പിന്നിലെ സത്യമെന്ത്?

തൃപ്തി ദേശായിയെ ലോക്ക് ഡൗണില് ചാരായം വാങ്ങിയതിന് അറസ്റ്റ് ചെയ്തുവെന്ന പ്രചാരണം വ്യാജം.
 | 
ചാരായം വാറ്റിയതിന് തൃപ്തി ദേശായിയെ അറസ്റ്റ് ചെയ്തോ; സംഘികള്‍ പ്രചരിപ്പിക്കുന്ന വീഡിയോക്ക് പിന്നിലെ സത്യമെന്ത്?

തൃപ്തി ദേശായിയെ ലോക്ക് ഡൗണില്‍ ചാരായം വാങ്ങിയതിന് അറസ്റ്റ് ചെയ്തുവെന്ന പ്രചാരണം വ്യാജം. സംഘപരിവാര്‍ അനുകൂലികളാണ് തൃപ്തി ദേശായിയെ പോലീസ് അറസ്റ്റ് ചെയ്യുന്ന വീഡിയോ ഉള്‍പ്പെടെയുള്ള സന്ദേശം പ്രചരിപ്പിക്കുന്നത്. മദ്യക്കുപ്പികളുമായാണ് തൃപ്തിയെയും സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ഈ വീഡിയോ സെപ്റ്റംബര്‍ 15ന് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ചിത്രീകരിച്ചതാണ്.

മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ്‌നവിസിനെ മദ്യക്കുപ്പികള്‍ കൊണ്ടുള്ള മാലയണിയിപ്പിച്ച് പ്രതിഷേധിക്കാന്‍ കാത്തുനിന്ന തൃപ്തിയെയും സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്ന വീഡിയോ ഉപയോഗിച്ചാണ് സംഘികളുടെ വ്യാജപ്രചാരണം. മഹാജനദേശ് യാത്ര എന്ന പേരില്‍ അന്നത്തെ ബിജെപി മുഖ്യമന്ത്രി നടത്തിയ റാലി പൂനെയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

മഹാരാഷ്ട്രയില്‍ മദ്യനിരോധനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു തൃപ്തിയുടെയും ഭൂമാതാ ബ്രിഗേഡിന്റെയും പ്രതിഷേധം. മദ്യനിരോധനം നടപ്പാക്കണമെന്ന് ഭൂമാതാ ബ്രിഗേഡ് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. ഫഡ്‌നവിസിന്റെ റാലിക്കിടെ ഈ ആവശ്യമുന്നയിച്ച് പ്രതിഷേധിക്കുമെന്ന് വ്യക്തമാക്കിയതിനാലാണ് ഇവരെ അറസ്റ്റ് ചെയ്തത്.