തെലുങ്ക് സൂപ്പര്‍ താരങ്ങളുടെ ആരാധകര്‍ ഏറ്റുമുട്ടി; ഒരാള്‍ കുത്തേറ്റു മരിച്ചു

തെലുങ്ക് സൂപ്പര് താരങ്ങളായ ജൂനിയര് എന്ടിആറിന്റെയും പവന് കല്യാണിന്റെയും ആരാധകര് തമ്മിലുണ്ടായ ഏറ്റുമുട്ടലില് ഒരാള് മരിച്ചു. കര്ണാടകയിലെ കോലാറിലാണ് സംഭവം. പവന് കല്യാണ് ആരാധകനും താരത്തിന്റെ രാഷ്ട്രീയ പാര്ട്ടിയായ ജനസേനയുടെ പ്രവര്ത്തകനുമായ വിനോദ് കുമാര് ആണ് മരിച്ചത്.
 | 

തെലുങ്ക് സൂപ്പര്‍ താരങ്ങളുടെ ആരാധകര്‍ ഏറ്റുമുട്ടി; ഒരാള്‍ കുത്തേറ്റു മരിച്ചു

ബംഗളൂരു: തെലുങ്ക് സൂപ്പര്‍ താരങ്ങളായ ജൂനിയര്‍ എന്‍ടിആറിന്റെയും പവന്‍ കല്യാണിന്റെയും ആരാധകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ മരിച്ചു. കര്‍ണാടകയിലെ കോലാറിലാണ് സംഭവം. പവന്‍ കല്യാണ്‍ ആരാധകനും താരത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ജനസേനയുടെ പ്രവര്‍ത്തകനുമായ വിനോദ് കുമാര്‍ ആണ് മരിച്ചത്.

കോലാറില്‍ സംഘടിപ്പിച്ച അവയവദാന ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ച വിനോദ് കുമാര്‍ പ്രസംഗത്തില്‍ പവന്‍ കല്യാണിനെ പുകഴ്ത്തുകയും ജയ് പവന്‍ എന്നു മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇത് പരിപാടിയില്‍ പങ്കെടുത്ത ജൂനിയര്‍ എന്‍ടിആര്‍ ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടില്ല.

പിന്നീട് സമീപത്തുള്ള ബാറില്‍ വെച്ച് ഇതേച്ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയും വിനോദ് കുത്തേറ്റു മരിക്കുകയുമായിരുന്നു. ജൂനിയര്‍ എന്‍ടിആര്‍ ആരാധകനായ അക്ഷയ് എന്നയാളെ സംഭവത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.