കര്‍ഷകര്‍ക്കുള്ള മരണ വാറന്റ്; കാര്‍ഷിക ബില്ലില്‍ രാജ്യസഭയില്‍ എതിര്‍ത്ത് പ്രതിപക്ഷം

കാര്ഷിക ബില്ലിനെ രാജ്യസഭയില് ശക്തമായി എതിര്ത്ത് പ്രതിപക്ഷം.
 | 
കര്‍ഷകര്‍ക്കുള്ള മരണ വാറന്റ്; കാര്‍ഷിക ബില്ലില്‍ രാജ്യസഭയില്‍ എതിര്‍ത്ത് പ്രതിപക്ഷം

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെ രാജ്യസഭയില്‍ ശക്തമായി എതിര്‍ത്ത് പ്രതിപക്ഷം. കര്‍ഷകര്‍ക്കുള്ള മരണ വാറന്റ് എന്നാണ് കോണ്‍ഗ്രസ് ബില്ലിനെ വിശേഷിപ്പിച്ചത്. ബില്ലിന്‍മേല്‍ രാജ്യസഭയില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. കോണ്‍ഗ്രസിന് പുറമേ പ്രതിപക്ഷ കക്ഷികളായ ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയവരും ബില്ലിനെ എതിര്‍ത്തു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസ് നിലപാടെടുത്തത്.

തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രയാന്‍ ആണ് ചര്‍ച്ച തുടങ്ങിവെച്ചത്. പുതിയ കാര്‍ഷിക നിയമം വഴി 2022 ഓടെ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ വാഗ്ധാനം നല്‍കാനുള്ള വിശ്വാസ്യത പോലുമില്ലാത്ത സര്‍ക്കാരാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്, സിപിഎം അംഗങ്ങളും ശക്തമായ എതിര്‍പ്പ് അറിയിച്ചു.

105 എംപിമാരുടെ പിന്തുണയുണ്ടെങ്കില്‍ ഭരണപക്ഷത്തിന് ബില്‍ പാസാക്കിയെടുക്കാം. ബിജു ജനതാദള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിആര്‍എസ് തുടങ്ങിയവരുടെ പിന്തുണ ബിജെപിക്കുണ്ട്.