കര്‍ണാടകയില്‍ അമിത് ഷായ്ക്ക് എതിരെ കര്‍ഷകരുടെ പ്രതിഷേധം

കര്ണാടകയില് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ പ്രക്ഷോഭമുയര്ത്തി കര്ഷകര്.
 | 
കര്‍ണാടകയില്‍ അമിത് ഷായ്ക്ക് എതിരെ കര്‍ഷകരുടെ പ്രതിഷേധം

ബംഗളൂരു: കര്‍ണാടകയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ പ്രക്ഷോഭമുയര്‍ത്തി കര്‍ഷകര്‍. ബെലഗാവി ജില്ലയില്‍ നടത്തിയ പര്യടനത്തിനിടെയാണ് അമിത് ഷായ്ക്ക് നേരെ കര്‍ഷകര്‍ പ്രതിഷേധവുമായി എത്തിയത്. കേന്ദ്രത്തിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അമിത് ഷായ്‌ക്കൊപ്പം ഉണ്ടായിരുന്നു. പ്രതിഷേധിച്ച കര്‍ഷകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം ഡല്‍ഹിയില്‍ കര്‍ഷക സമരം തുടരുകയാണ്. റിപ്പബ്ലിക് ദിനത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന ട്രാക്ടര്‍ റാലി പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്ന് കര്‍ഷകര്‍ പ്രഖ്യാപിച്ചു.

റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ 1000 ട്രാക്ടറുകള്‍ പങ്കെടുക്കുന്ന റാലിയാണ് കര്‍ഷകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സമര നേതാവിന് നേരെ എന്‍ഐഎ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം പ്രക്ഷോഭത്തെ തകര്‍ക്കാനാണെന്നും അവര്‍ വ്യക്തമാക്കി. ചൊവ്വാഴ്ച കേന്ദ്ര സര്‍ക്കാര്‍ വീണ്ടും കര്‍ഷകരുമായി ചര്‍ച്ച നിശ്ചയിച്ചിരിക്കുകയാണ്.