അനുകൂല തീരുമാനം വരുന്നത് വരെ പൊരുതും; കേന്ദ്ര സര്‍ക്കാരിനോട് സന്ധിയില്ലാതെ കര്‍ഷകര്‍

ന്യൂഡല്ഹി: കാര്ഷിക നിയമ ഭേഗഗതിക്കെതിരായ കര്ഷക സമരം 11-ാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇന്നലെ നടന്ന ചര്ച്ച കൂടി പരാജയപ്പെട്ടതോടെ സമരം ശക്തമാക്കാനാവും കര്ഷക സംഘടനകള് ശ്രമിക്കുക. വിവാദ നിയമ ഭേദഗതികള് പ്രത്യേക പാര്ലമെന്റ് യോഗം വിളിച്ചു ചേര്ത്ത് പിന്വലിക്കാതെ സമരത്തില് നിന്നും പിന്നോട്ടില്ലെന്ന് നിലപാടിലാണ് കര്ഷകര്. ഇക്കാര്യം ഇന്നലെ ചേര്ന്ന യോഗത്തില് കേന്ദ്രത്തെ സംഘടനാ പ്രതിനിധികള് അറിയിച്ചിരുന്നു. എന്നാല് നിയമ ഭേദഗതികള് പിന്വലിക്കുന്നതിലെ പ്രായോഗിക പ്രശ്നങ്ങള് ചൂണ്ടിക്കാണിച്ച് കര്ഷകരുടെ ആവശ്യങ്ങള് കേന്ദ്രം നിഷേധിച്ചു. തലസ്ഥാന അതിര്ത്തിയിലേക്ക് ഇന്നലെ
 | 
അനുകൂല തീരുമാനം വരുന്നത് വരെ പൊരുതും; കേന്ദ്ര സര്‍ക്കാരിനോട് സന്ധിയില്ലാതെ കര്‍ഷകര്‍

ന്യൂഡല്‍ഹി: കാര്‍ഷിക നിയമ ഭേഗഗതിക്കെതിരായ കര്‍ഷക സമരം 11-ാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇന്നലെ നടന്ന ചര്‍ച്ച കൂടി പരാജയപ്പെട്ടതോടെ സമരം ശക്തമാക്കാനാവും കര്‍ഷക സംഘടനകള്‍ ശ്രമിക്കുക. വിവാദ നിയമ ഭേദഗതികള്‍ പ്രത്യേക പാര്‍ലമെന്റ് യോഗം വിളിച്ചു ചേര്‍ത്ത് പിന്‍വലിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് നിലപാടിലാണ് കര്‍ഷകര്‍. ഇക്കാര്യം ഇന്നലെ ചേര്‍ന്ന യോഗത്തില്‍ കേന്ദ്രത്തെ സംഘടനാ പ്രതിനിധികള്‍ അറിയിച്ചിരുന്നു. എന്നാല്‍ നിയമ ഭേദഗതികള്‍ പിന്‍വലിക്കുന്നതിലെ പ്രായോഗിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്രം നിഷേധിച്ചു.

തലസ്ഥാന അതിര്‍ത്തിയിലേക്ക് ഇന്നലെ മുതല്‍ കൂടുതല്‍ കര്‍ഷകര്‍ എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുകയാണ്. സമരം ഏതറ്റം വരെ പോയാലും ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്‍വാങ്ങില്ലെന്ന് നേരത്തെ തന്നെ സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര തലത്തിലും കര്‍ഷക സമരത്തിന് വലിയ പിന്തുണ ലഭിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള നീക്കങ്ങളുമായി പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തുണ്ട്. കര്‍ഷകരെ കൊലയ്ക്ക് കൊടുക്കുന്ന നയമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാനൊരുങ്ങുന്നതെന്ന് നേരത്തെ കോണ്‍ഗ്രസ് പ്രതികരിച്ചിരുന്നു.

സമീപകാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ കര്‍ഷക പ്രക്ഷോഭമാണ് ഡല്‍ഹിയില്‍ നടക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ കോറപ്പറേറ്റ് മുതലാളിമാരുടെ പിടിയിലാണെന്ന് കര്‍ഷകര്‍ ചര്‍ച്ചയില്‍ ആരോപിച്ചു. ഇന്ത്യയിലെ കര്‍ഷക പ്രശ്നം കനേഡിയന്‍ പാര്‍ലമെന്റിന് ചര്‍ച്ച ചെയ്യാമെങ്കില്‍ എന്തുകൊണ്ട് ഇന്ത്യന്‍ പാര്‍ലമെന്റിന് സാധിക്കുന്നില്ലെന്ന് ചര്‍ച്ചയ്ക്കെത്തിയ ജംഹൂരി കിസാന്‍ സഭ ജനറല്‍ സെക്രട്ടറി കുല്‍വന്ത് സിങ് ചോദിച്ചു. ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് കൃത്യമായി മറുപടി പറയാന്‍ കേന്ദ്ര പ്രതിനിധികള്‍ക്ക് കഴിയാതെ വന്നതോടെ യെസ് ഓര്‍ നോ എന്ന പ്ലക്കാര്‍ഡുകളുര്‍ത്തിയ കര്‍ഷകര്‍ സമരത്തില്‍ നിന്ന് ഒരടി പോലും പിന്നോട്ട് പോകില്ലെന്ന് നിലപാടിലുറച്ചു. ഇതോടെയാണ് പ്രശ്‌ന പരിഹാരമില്ലാതെ ചര്‍ച്ച പിരിഞ്ഞത്.