ഹരിയാനയില്‍ പശുക്കളുടെ ഫാഷന്‍ ഷോ; ജേതാവിന് ലഭിച്ചത് രണ്ടര ലക്ഷം

ചണ്ഡീഗഡ്: സ്ത്രീകളുടെയും പുരുഷന്മാരുടെയും ഫാഷന് പരേഡ് സാധാരണ സംഭവം മാത്രമാണ്. എന്നാല് ഹരിയാനയില് നടന്നത് വ്യത്യസ്തമായ ഒരു ഫാഷന് പരേഡാണ്. മത്സരാര്ഥികള് മനുഷ്യര്ക്ക് പകരം പശുക്കളായിരുന്നു. ഹരിയാനയിലെ വെറ്ററിനറി ഇന്സ്റ്റിറ്റ്യൂട്ടാണ് പശുക്കള്ക്കായി ഫാഷന് ഷോ സംഘടിപ്പിച്ചത്. ഈ മാസം 6,7 ദിവസങ്ങളിലാണ് ഫാഷന് ഷോ സംഘടിപ്പിച്ചത്. സംസ്ഥാനത്തെ 21 ജില്ലകളില് നിന്ന് 621 പശുക്കളാണ് മത്സരത്തില് പങ്കെടുത്തത്. തദ്ദേശീയമായ കന്നുകാലികള്ക്ക് മാത്രമേ മത്സരത്തില് പ്രവേശനമുണ്ടായിരുന്നുള്ളു. തദ്ദേശീയ കന്നുകാലി വര്ഗങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചതെന്ന് വെറ്റിനറി
 | 

ഹരിയാനയില്‍ പശുക്കളുടെ ഫാഷന്‍ ഷോ; ജേതാവിന് ലഭിച്ചത് രണ്ടര ലക്ഷം

ചണ്ഡീഗഡ്: സ്ത്രീകളുടെയും പുരുഷന്മാരുടെയും ഫാഷന്‍ പരേഡ് സാധാരണ സംഭവം മാത്രമാണ്. എന്നാല്‍ ഹരിയാനയില്‍ നടന്നത് വ്യത്യസ്തമായ ഒരു ഫാഷന്‍ പരേഡാണ്. മത്സരാര്‍ഥികള്‍ മനുഷ്യര്‍ക്ക് പകരം പശുക്കളായിരുന്നു. ഹരിയാനയിലെ വെറ്ററിനറി ഇന്‍സ്റ്റിറ്റ്യൂട്ടാണ് പശുക്കള്‍ക്കായി ഫാഷന്‍ ഷോ സംഘടിപ്പിച്ചത്. ഈ മാസം 6,7 ദിവസങ്ങളിലാണ് ഫാഷന്‍ ഷോ സംഘടിപ്പിച്ചത്. സംസ്ഥാനത്തെ 21 ജില്ലകളില്‍ നിന്ന് 621 പശുക്കളാണ് മത്സരത്തില്‍ പങ്കെടുത്തത്.

തദ്ദേശീയമായ കന്നുകാലികള്‍ക്ക് മാത്രമേ മത്സരത്തില്‍ പ്രവേശനമുണ്ടായിരുന്നുള്ളു. തദ്ദേശീയ കന്നുകാലി വര്‍ഗങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചതെന്ന് വെറ്റിനറി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. കെപി സിംഗ് പറഞ്ഞു.
പശുക്കള്‍ക്കും കാളകള്‍ക്കും വെവ്വേറെയാണ് മത്സരം നടത്തിയത്. ഓരോ വിഭാഗത്തിലെയും ജേതാക്കള്‍ക്ക് 2.5 ലക്ഷം രൂപ സമ്മാനവും നല്‍കി. കൂടുതല്‍ പാല്‍ ചുരത്തുന്ന പശുവിനെ കണ്ടെത്തുന്ന മത്സരവുമുണ്ടായിരുന്നു.