‘പുന്തോ അബാര്‍ത്ത്’ വിറ്റഴിക്കണം; 2 ലക്ഷം രൂപ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ഫിയറ്റ്

ഇന്ത്യയിലുള്ള നിര്മ്മാണ പ്ലാന്റ് അടച്ചു പൂട്ടാന് തീരുമാനിച്ചതിന് പിന്നാലെ വന് ഡിസ്കൗണ്ട് ഓഫറുമായി ഫിയറ്റ്. 2018ല് ഫിയറ്റ് പുറത്തിറക്കിയ 'പുന്തോ അബാര്ത്ത്' മോഡല് ഏതാണ്ട് 2 ലക്ഷം രൂപ ഡിസ്കൗണ്ട് ഓഫറിലാണ് കമ്പനി വിറ്റഴിക്കാന് തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയില് ഫിയറ്റിന്റെ വിപണിമൂല്യം തകര്ന്നതോടെയാണ് കമ്പനി രാജ്യം വിടാന് തീരുമാനിച്ചത്. സൂപ്പര് പവര് എഞ്ചിനുള്ള സ്റ്റൈലിഷ് വാഹനങ്ങളുടെ നിര്മ്മാതാക്കളായിരുന്ന ഫിയറ്റിന് സമീപകാലത്ത് വിപണിയില് വലിയ തിരിച്ചടികളേറ്റിരുന്നു. പിന്നാലെയാണ് വിപണി വിടാന് തീരുമാനിക്കുന്നത്.
 | 
‘പുന്തോ അബാര്‍ത്ത്’ വിറ്റഴിക്കണം; 2 ലക്ഷം രൂപ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ഫിയറ്റ്

മൂംബൈ: ഇന്ത്യയിലുള്ള നിര്‍മ്മാണ പ്ലാന്റ് അടച്ചു പൂട്ടാന്‍ തീരുമാനിച്ചതിന് പിന്നാലെ വന്‍ ഡിസ്‌കൗണ്ട് ഓഫറുമായി ഫിയറ്റ്. 2018ല്‍ ഫിയറ്റ് പുറത്തിറക്കിയ ‘പുന്തോ അബാര്‍ത്ത്’ മോഡല്‍ ഏതാണ്ട് 2 ലക്ഷം രൂപ ഡിസ്‌കൗണ്ട് ഓഫറിലാണ് കമ്പനി വിറ്റഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഫിയറ്റിന്റെ വിപണിമൂല്യം തകര്‍ന്നതോടെയാണ് കമ്പനി രാജ്യം വിടാന്‍ തീരുമാനിച്ചത്. സൂപ്പര്‍ പവര്‍ എഞ്ചിനുള്ള സ്റ്റൈലിഷ് വാഹനങ്ങളുടെ നിര്‍മ്മാതാക്കളായിരുന്ന ഫിയറ്റിന് സമീപകാലത്ത് വിപണിയില്‍ വലിയ തിരിച്ചടികളേറ്റിരുന്നു. പിന്നാലെയാണ് വിപണി വിടാന്‍ തീരുമാനിക്കുന്നത്.

അതേസമയം മലിനീകരണ നിയന്ത്രണങ്ങള്‍ കടുപ്പമേറിയതാക്കിയതാണ് കമ്പനിയെ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിഎസ് 6 നിലവാരത്തിലുള്ള എഞ്ചിനുകള്‍ അടുത്തിടെ രാജ്യത്ത് നിര്‍ബന്ധമാക്കിയിരുന്നു. മാരുതി, ടാറ്റ തുടങ്ങിയ വമ്പന്‍ കമ്പനികള്‍ക്ക് ഡീസല്‍ എഞ്ചിന്‍ നിര്‍മ്മിച്ച് നല്‍കിയിരുന്നത് ഫിയറ്റാണ്. എന്നാല്‍ അഡ്വാന്‍സ്ഡ് ബി.എസ് 6 എഞ്ചിന്റെ നിര്‍മ്മാണ ചെലവുകള്‍ പരിഗണിച്ച് ഇരു കമ്പനികളും ഫിയറ്റുമായുള്ള കരാറില്‍ നിന്ന് ഒഴിവായി. ഇത് ഫിയറ്റിന് വലിയ തിരിച്ചടി നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

ഫിയറ്റിന്റെ പുന്തോ, ലീനിയ, പുന്തോ അബാര്‍ത്ത്, അവഞ്ച്യൂറ, അര്‍ബന്‍ ക്രോസ് എന്നീ മോഡലുകളാണ് ഇന്ത്യന്‍ വിപണിയിലുള്ളത്. പുതിയ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നത് നഷ്ടമുണ്ടാക്കുമെന്ന് കമ്പനിക്ക് വിദഗ്‌ദ്ധോപദേശം ലഭിച്ചതായും സൂചനയുണ്ട്.