ദീപം തെളിക്കുന്നതിനിടെ ആകാശത്തേക്ക് വെടിവെച്ചു; ബിജെപി വനിതാ നേതാവിനെതിരെ കേസ്; വീഡിയോ

പ്രധാനമന്ത്രിയുടെ ആഹ്വാനം അനുസരിച്ച് ദീപം തെളിക്കുന്നതിനിടെ ആവേശം മൂത്ത് ആകാശത്തേക്ക് വെടിവെച്ച ബിജെപി വനിതാ നേതാവിനെതിരെ കേസ്.
 | 
ദീപം തെളിക്കുന്നതിനിടെ ആകാശത്തേക്ക് വെടിവെച്ചു; ബിജെപി വനിതാ നേതാവിനെതിരെ കേസ്; വീഡിയോ

ലഖ്‌നൗ: പ്രധാനമന്ത്രിയുടെ ആഹ്വാനം അനുസരിച്ച് ദീപം തെളിക്കുന്നതിനിടെ ആവേശം മൂത്ത് ആകാശത്തേക്ക് വെടിവെച്ച ബിജെപി വനിതാ നേതാവിനെതിരെ കേസ്. ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ ബിജെപി മഹിളാ മോര്‍ച്ച പ്രസിഡന്റായ മഞ്ജു തിവാരിയാണ് റിവോള്‍വര്‍ എടുത്ത് ആകാശത്തേക്ക് വെടിവെച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ ഇവര്‍ക്കെതിരെ കേസെടുത്തുവെന്ന് ബല്‍റാംപൂര്‍ പോലീസ് അറിയിച്ചു.

കുടുംബത്തിലെ ഒരു പുരുഷന്റെ സഹായത്തോടെയാണ് ഇവര്‍ വെടിയുതിര്‍ക്കുന്നത്. സംഭവത്തില്‍ സ്‌ഫോടകവസ്തുക്കള്‍ അലക്ഷ്യമായി പ്രയോഗിച്ചതിന് ഐപിസി സെക്ഷന്‍ 286 അനുസരിച്ചും ആയുധ നിയമം അനുസരിച്ചുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അശ്രദ്ധമായി പെരുമാറിയതിന് ക്ഷമ ചോദിക്കുന്നതായി പിന്നീട് ഇവര്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.

പ്രദേശം മുഴുവന്‍ ദീപങ്ങള്‍ കത്തി നില്‍ക്കുന്നത് കണ്ടപ്പോള്‍ ദീപാവലി പോലെ ആവേശം തോന്നിയെന്നും അതോടെയാണ് തോക്കെടുത്ത് വെടിവെച്ചതെന്നുമാണ് ഇവര്‍ വിശദീകരിക്കുന്നത്. മോദിയുടെ ആഹ്വാന പ്രകാരം ബല്‍റാംപൂരില്‍ വിളക്കുകള്‍ തെളിക്കാനിറങ്ങിയവര്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും ചെയ്തിരുന്നു.

വീഡിയോ കാണാം

Video of BJP Mahila Ziladhyaksh Manju Tiwari from Balrampur firing in the air fs part of #9बजे9मिनट . Video uploaded from her own ID which went viral. #bjp #IndiaFightsCoronavirus @balrampurpolice

Posted by एस.पी.सिंह के कारे आख़र on Sunday, April 5, 2020