അതിർത്തിയിൽ വീണ്ടും വെടിവെപ്പ്: അഞ്ചു പേർ കൊല്ലപ്പെട്ടു

ജമ്മു കശ്മീർ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു. ഇന്ന് പുലർച്ചെ അർണിയയിലുണ്ടായ ആക്രമണത്തിൽ രണ്ട് സ്ത്രീകളുൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. 26 പേർക്ക് പരുക്കേറ്റു. ഞായറാഴ്ച അർധരാത്രിയോടെ തുടങ്ങിയ വെടിവെപ്പ് പുലർച്ച വരെ ശക്തമായി തുടരുകയായിരുന്നു. അർണിയ സബ്സെക്ടറിലെ ബി.എസ്.എഫ് പോസ്റ്റുകൾക്ക് നേരെ യാതൊരു പ്രകോപനവും കൂടാതെ പാകിസ്ഥാൻ സൈനികർ വെടിയുതിർക്കുകയായിരുന്നുവെന്ന് സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു.
 | 
അതിർത്തിയിൽ വീണ്ടും വെടിവെപ്പ്: അഞ്ചു പേർ കൊല്ലപ്പെട്ടു

കശ്മീർ: ജമ്മു കശ്മീർ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു. ഇന്ന് പുലർച്ചെ അർണിയയിലുണ്ടായ ആക്രമണത്തിൽ രണ്ട് സ്ത്രീകളുൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. 26 പേർക്ക് പരുക്കേറ്റു.

ഞായറാഴ്ച അർധരാത്രിയോടെ തുടങ്ങിയ വെടിവെപ്പ് പുലർച്ച വരെ ശക്തമായി തുടരുകയായിരുന്നു. അർണിയ സബ്‌സെക്ടറിലെ ബി.എസ്.എഫ് പോസ്റ്റുകൾക്ക് നേരെ യാതൊരു പ്രകോപനവും കൂടാതെ പാകിസ്ഥാൻ സൈനികർ വെടിയുതിർക്കുകയായിരുന്നുവെന്ന് സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. പാക്കിസ്ഥാന്റെ വെടിനിർത്തൽ കരാർ ലംഘനത്തിനെതിരെ സൈന്യം തിരിച്ചടിക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ഒക്ടോബർ ഒന്ന് മുതൽ പാകിസ്ഥാൻ സൈന്യം തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുകയാണ്. ഇന്നലെ പൂഞ്ച് ജില്ലയിലെ മെന്തർ, സാജിയാൻ പ്രദേശങ്ങളിൽ പാക്കിസ്ഥാൻ സേന വെടിയുതിർത്തിരുന്നു.